ഇത്തിത്താനം: റെയില്‍വേയുടെ അധീനതയിലുള്ള ചിറവംമുട്ടം – കുന്നല്ലിക്കപ്പടി റോഡ് ആറ് പതിറ്റാണ്ടിലേറെയായി റെയില്‍വേയ്ക്ക് പടിഞ്ഞാറ് ചിറവംമുട്ടം തെക്ക് ഭാഗത്ത് താമസിക്കുന്ന 250ഓളം കുടുംബങ്ങള്‍ ഉപയോഗിച്ച് വന്നിരുന്ന ഏക റോഡായിരുന്നു. കഴിഞ്ഞ ആഴ്ച റെയില്‍വേയുടെ മണ്ണിടീല്‍ വര്‍ക്ക് നടന്നതിനാല്‍ ഈ റോഡ് തികച്ചും സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്നു. കിടപ്പിലായ രോഗികള്‍ ഉള്‍പ്പെടെയുള്ള നിരാലംബരായ ആളുകള്‍ ധാരളമായി ആശ്രയിച്ചു പോരുന്ന ഈ റോഡിലൂടെ ഒരു ടൂവിലര്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയിലായി.
കുന്നലിക്കപ്പടി, ചിറവംമുട്ടം തെക്ക് പ്രദേശത്തെ ആളുകള്‍ക്ക് ചിറവുംമുട്ടം ക്ഷേത്രം പൊടിപ്പാറ പള്ളി, ഇളങ്കാവ് ദേവീക്ഷേത്രം, ഇത്തിത്താനം, ഗവണ്മെന്റ് എല്‍പി സ്കൂള്‍, ഇത്തിത്താനം ഹയര്‍സെക്കണ്ടറി സ്കൂള്‍ ഇളങ്കാവ് എല്‍പി സ്കൂള്‍, ഇത്തിത്താനം സര്‍വ്വീസ് സഹകരണ ബാങ്ക്, ഇത്തിത്താനം ജനതാ സര്‍വ്വീസ് സഹകരണബാങ്ക്, കുറിച്ചി, പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ തുടങ്ങി ഒട്ടേറെ പൊതുസ്ഥാപനങ്ങളിലേക്കുള്ള ഏറെ സഞ്ചാരമാര്ഗ്ഗമായിരുന്ന ഈ റോഡ് റെയില്‍വേയുടെ അനാസ്ഥ മൂലം നരകതുല്യമാക്കിത്തീര്ന്നിരിക്കുകയാണ്.
റെയില്‍വേയുടെ ഈ നടപടിക്കെതിരെ വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഈ പ്രദേശവാസികള്‍ യോഗം ചേര്‍ന്ന് പ്രതിഷേധിക്കുകയും ബഹുജനങ്ങള്‍ ഒപ്പിട്ട നിവേദനം റെയില്‍വേ മന്ത്രി, മുഖ്യമന്ത്രി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് അയയ്ക്കുകയും പഞ്ചായത്ത് മെമ്പര്‍ വത്സലാ മോഹന്‍ കണ്‍വീനറായി അഡ്ഹോക്ക് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത ബിജെപി മേഖലാ പ്രസിഡന്റ് കെ.ജി. രാജ്മോഹന്‍, ചിറവംമുട്ടം കുന്നലിക്കപ്പടി റോഡ് ജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാക്കിത്തീര്ക്കണമെന്നാവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളുടെ ഈ ആവശ്യം കുറിച്ചി പഞ്ചായത്ത് അധികാരികള്‍ ഇടപെട്ട് വഴി ഗതാഗതയോഗ്യമാക്കിത്തീര്ക്കണമെന്നും ഗതാഗത യോഗ്യമാക്കുന്നതുവരെ ബഹുജന സമരം നടത്തുമെന്നും യോഗത്തില്‍ പങ്കെടുത്ത ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബി.ആര്. മഞ്ജീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: