കൊച്ചി: സംസ്ഥാനത്ത് 100 പാലങ്ങള്‍, വരുന്ന 400 ദിവസങ്ങള്‍ക്കുള്ളില്‍ കമ്മീഷന് ചെയ്യുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് . എറണാകുളത്ത് പൊതുമരാമത്ത് വകുപ്പിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇവയുടെ നിര്‍മ്മാണപ്രവൃത്തികള്‍, കൃത്യസമയത്ത് തന്നെ പൂര്‍ത്തിയാക്കാന്‍ വകുപ്പ് സെക്രട്ടറിതലത്തില്‍ അവലോകന സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 186 പാലങ്ങളുടെ നിര്‍മ്മാണപ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ അടിയന്തര പ്രാധാന്യമുള്ള 100 പാലങ്ങളാണ് ആദ്യഘട്ടത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയെന്നും മന്ത്രി പറഞ്ഞു. വകുപ്പിന്റെ കീഴിലുള്ള വിവിധ ഏജന്‍സികള്‍ക്കാണ് നിര്‍മ്മാണചുമതല. കെഎസ്ടിപി (15), ദേശീയപാതാവിഭാഗം (24), റോഡ്സ്ആന്റ് ബ്രിഡ്ജസ്വിഭാഗം (57), കേരളറോഡ്സ്ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ്കോര്പ്പറേഷന് (84), കേരളറോഡ് ഫണ്ട് ബോര്‍ഡ് (2) എന്നീ ഏജന്‍സികള്‍ക്കാണ് പാലങ്ങളുടെ നിര്‍മ്മാണ ചുമതല.
പാലങ്ങള്‍, ഫ്ളൈഓവറുകള്‍, റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് നിര്‍മ്മാണം. പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി 1441 കോടിരൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സാമ്പത്തികഞെരുക്കം ഉണ്ടെങ്കിലും മരാമത്ത്വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ അത് പ്രതികൂലമായി ബാധിച്ചിട്ടില്ല. മിഷന് 676ല്‍പ്പെട്ട എല്ലാ പദ്ധതികളും സമയബന്ധിതമായി തീര്‍ക്കും. ‘സ്പീഡ് കേരളയിലെ അഞ്ചു പദ്ധതികളില്‍ തലശ്ശേരി ബൈപ്പാസ് ഒഴികെ നാലെണ്ണം 400 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യപങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന ആലപ്പുഴ, കൊല്ലം ബൈപ്പാസുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിലഭിച്ചു കഴിഞ്ഞു. 700 കോടിരൂപ ചെലവുവരുന്ന ഈ പദ്ധതികളുടെ നിര്‍മ്മാണം ഫെബ്രുവരിയില്‍ തുടങ്ങും. ഇതിന് പുറമേ നാലുവരിയായി നിര്‍മ്മിക്കുന്ന തിരുവനന്തപുരം ബൈപ്പാസ് (കഴക്കൂട്ടം മുക്കോല) നിര്‍മ്മാണം ഇ.പി.സി. ടെണ്ടര്‍ പ്രകാരം ഉടന്‍ നിര്‍മ്മാണം തുടങ്ങും.
പൊതുമരാമത്ത് റസ്റ്റ്ഹൗസുകളിലെ ഹൗസ്കീപ്പിങ്ങും, കാറ്ററിംഗും, ‘കുടുംബശ്രീയെ ഏല്‍പ്പിക്കും. ഇതിന്റെ ആദ്യഘട്ടമായി ഒമ്പത് റസ്റ്റ്ഹൗസുകളില്‍ കാറ്ററിംഗ് തുടങ്ങി. കാസര്‍കോഡ്, കൊട്ടാരക്കര, പത്തനംതിട്ട, പുനലൂര്‍, പത്തനാപുരം, തലശ്ശേരി, നിലമ്പൂര്‍, തൃശ്ശൂര്‍, കല്പറ്റ റസ്റ്റ്ഹൗസുകളിലാണ് ഇപ്പോള്‍ കുടുംബശ്രി കാറ്ററിംഗ് തുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം നഗര മോഡല്‍ റോഡ് വികസന പദ്ധതി കോഴിക്കോട് ഉടന്‍ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ടെണ്ടര്അംഗീകാരത്തിനായി ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. 14 ജില്ലകളിലും ഓരോ വന്‍ പദ്ധതികള്‍ ഏറ്റെടുത്ത് നിര്‍മ്മാണം നടത്തുന്നതിനുള്ള ഡിപിആര്‍. തയ്യാറാക്കാന്‍ റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
പൊതുമരാമത്ത്സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ലൈറ്റ് മെട്രോ എം.ഡി. ഷെയ്ക് പരീത്, കെ.എസ്.ടി.പി. പ്രോജക്ട്ഡയറക്ടര്‍ കെ.സുന്ദരന്‍, ചീഫ്എഞ്ചിനീയര്മാരായ പി.കെ. സതീശന്, കെ.പി. പ്രഭാകരന്, എം. പെണ്ണമ്മ, ജെ.രവീന്ദ്രന്, ജെ.എസ്. ലീന, കേരളറോഡ് ഫണ്ട് ബോര്‍ഡ് സി.ഇ.ഒ. പി.സി. ഹരികേഷ്, ചീഫ്ആര്ക്കിടെക്റ്റ് സി.വി. ദിലീപ്കുമാര്തുടങ്ങിയവരും അവലോകന യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: