തിരുവനന്തപുരം : കേരളത്തിലെ എല്ലാ ബാറുകളും ബിയര്‍ പാര്‍ലറുകളാക്കി മാറ്റിയത് കിംഗ് ഫിഷര്‍ കമ്പനിയുമായി സര്‍ക്കാരിലെ ഉന്നത വ്യക്തികള്‍ കോഴയുടെ കാര്യത്തില്‍ രഹസ്യ ധാരണയുണ്ടാക്കിയതിന് ശേഷമാണെന്ന് ചെറിയാന് ഫിലിപ്പ് ആരോപിച്ചു.
കിംഗ്ഫിഷര്‍ കമ്പനിയുടെ ഉടമ വിജയമല്യയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒരു വിശ്വസ്ഥനും ദില്ലിയില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചയില്‍ ബിയര്‍ വില്‍പ്പന അടിസ്ഥാനത്തില്‍ കോടികളുടെ കോഴയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ബിയറില്‍ ആള്‍ക്കഹോള്‍ 10 ശതമാനത്തിന് താഴെയാണെങ്കില്‍ അത് 20 ശതമാനംവരെയാക്കി സ്ട്രോംഗ് ബിയര്‍ കേരള വിപണിയില്‍ ഇറക്കും. വൈനിന്റെ വീര്യം 12 ശതമാനത്തില്‍ നിന്നും 24 ശതമാനമാക്കും.
വിവിധ ബിയര്‍ പാര്‍ലറുകളില്‍ അകത്തും പുറത്തും കിംഗ് ഫിഷറിന്റെ വന്‍ ബോര്‍ഡുകളും പരസ്യ ചിത്രങ്ങളും സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ബിയര്‍ ശീതീകരിച്ചു സൂക്ഷിക്കുവാന്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ബിയര്‍ പാര്‍ലറുകളിലേക്ക് വലിയ ഫ്രീസറുകള്‍ സൗജന്യമായി നല്കാന് കിംഗ് ഫിഷര്‍ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: