തിരുവനന്തപുരം: ടാറ്റ ഫസ്റ്റ്ഡോട്ടും എന്ഇഎന്നും ചേര്‍ന്ന് ഇന്ത്യയിലെ മികച്ച വിദ്യാര്‍ത്ഥി സംരംഭകരെ കണ്ടെത്തുന്നതിനായി നടത്തുന്ന മത്സരത്തില്‍ അഞ്ച് പീപ്പിള്സ്ചോയ്സ് ജേതാക്കളെ കണ്ടെത്താനുള്ള ഓണ്‍ലൈന്‍ വോട്ടിംഗ് ആരംഭിച്ചു. ജനുവരി 15 വരെ വോട്ട് ചെയ്യാം. ടാറ്റ ഫസ്റ്റ്ഡോട്ട് നാഷണല്‍ കോണ്‍ഫറന്‍സില്‍ വിജയികളെ ആദരിക്കും.
ആറ് മലയാളിവിദ്യാര്ത്ഥിസംരംഭങ്ങളാണ് ഓണ്‍ലൈന്‍ വോട്ടിംഗ്റൗണ്ടിലെത്തിയിട്ടുള്ളത്. കൊച്ചിരാജഗിരിസ്കൂള് എന്ജിനിയറിംഗ്ആന്റ്ടെക്നോളജിയിലെ ജിജോ പോള്‍, അജിത്അശോക് ടീമിന്റെ ബാറ്ററികളുടെ അമിത ചാര്‍ജിങ് ഒഴിവാക്കാന്‍ സഹായിക്കുന്ന സാങ്കേതികതയുമായെത്തുന്ന രെസ്നോവ ടെക്നോളജീസ്, എസ്ആര്‍എം സര്‍വകലാശാലയിലെ അക്ഷയ്മുരളീധരന്റെ സന്നദ്ധ സംരംഭം ദക്ഷിണ, മുഹമ്മദ് അബൂബക്കര്‍ (രാജഗിരി), നവനീത് പികെ (ഫിസാറ്റ്), അനുഷ് അനില്‍കുമാര്‍ (കുസാറ്റ്) ടീമിന്റെ ആര്‍എസ്എസ് ഫീഡുകളെ നിഷ്പ്രഭമാക്കുന്ന മൊബിയോ പുഷ്, മാര്‍ ബേസലിയോസ്കോളജ് ഓഫ് എന്‍ജിനിയറിംഗിലെ എബിന് കെ. തോമസിന്റെ അഗ്രിമാര്ട്ട്ഇന്ത്യ, സ്വൊരുറോയ്ജോണ് (ഏഷ്യന്‍ സ്കൂള്ഓഫ് ബിസിനസ്), ടിന്‍സണ്‍ തോമസ് (എംഇടിമാള) ടീമിന്റെബെസ്റ്റ് 2 ഫ്രീ ഇന്നൊവേഷന്‍സ്, കതിരൂരിലെ രെഖിലേഷ്അടിയേരിയുടെ ഓണ്‍ലൈന്‍ മാര്ക്കറ്റിംഗ്സംരംഭം എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ ഓണ്‍ലൈന്‍ വോട്ടിംഗ് റൗണ്ടില്‍ രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നുള്ള സംരംഭങ്ങളുമായി മത്സരിക്കുന്നു.
ഒക്ടോബറില്‍ ആരംഭിച്ച ടാറ്റ ഫസ്റ്റ്ഡോട്ട് പരിപാടി വിവിധ ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാകുന്നത്. പ്രാദേശിക ശില്പശാലകള്, ബൂട്ട് ക്യാമ്പുകള്‍, രണ്ട് മത്സരങ്ങള്‍, ദേശീയകോണ്‍ഫറന്‍സ്, മെന്റര്‍ഷിപ്പ് എന്നിങ്ങനെയാണ് വിവിധ ഘട്ടങ്ങള്‍. ആദ്യഘട്ടത്തില്‍ 1600 വിദ്യാര്‍ത്ഥി സംരംഭകര്‍ പങ്കെടുത്തു. ബാംഗ്ളൂര്‍, മുംബൈ, ചെന്നൈ, ജയ്പൂര്‍, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു ബൂട്ട് ക്യാമ്പുകള്‍. സംരംഭകസാധ്യതകള്‍ മനസിലാക്കുന്നതിനും അടിസ്ഥാനതത്വങ്ങള്‍ മനസിലാക്കുന്നതിനും വീഡിയോ, മെന്ററിംഗ് ക്ലിനിക്കുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടും.
ടാറ്റ ഫസ്റ്റ്ഡോട്ട് വെബ്സൈറ്റില്‍ അവസാനവട്ടം തിരഞ്ഞെടുക്കപ്പെട്ട 434 പേരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.ta-ta-f-ir-stdo-t.com എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് വോട്ട് ചെയ്ത് യുവസംരംഭകര്ക്ക് അവരുടെസ്വപ്നങ്ങള് സഫലമാക്കാന്‍ പിന്തുണ നല്‍കാം. മൊബൈലിലും വോട്ട് ചെയ്യാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: