കോഴിക്കോട്: കോവളം-നീലേശ്വരം ജലപാത സംസ്ഥാനത്തിന്റെ സ്വപ്നമാണ്. ഇതില്‍ കൊല്ലം-കോട്ടപ്പുറം ജലപാത ഈ വര്‍ഷം കമ്മീഷന് ചെയ്യും. ജലം വഴിയുള്ള ചരക്ക് നീക്കത്തിന് സര്‍ക്കാര്‍ ഏറെ പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി ഒരു ടണ്‍ ചരക്കിന് ഒരു രൂപ സബ്സിഡി നല്‍കും.ജലാശയങ്ങള്‍ മലിനപ്പെടാതെ സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മയിലൂടെ പദ്ധതികളാവിഷ്കരിക്കും. മുഖ്യമന്ത്രി പറഞ്ഞു.
സി.ഡബ്ല്യു.ആര്.ഡി.എം സംഘടിപ്പിച്ച വാട്ടര്വിഷന് 2030 ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നദികള്‍, കായലുകള്‍, കിണറുകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളിലെ ജലം മലിനമാകുന്നത് തടയാനും ജല ലഭ്യത ഉറപ്പാക്കാനുമായി ജലവിഭവ വികസന കേന്ദ്രം (സി.ഡബ്ല്യു.ആര്.ഡി.എം) സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേല് വിവിധ വകുപ്പുകളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടിയശേഷം ജലനയരേഖ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
സി.ഡബ്ല്യു.ആര്.ഡി.എം ലെ സഞ്ചരിക്കുന്ന ജല പരിശോധനാ ലാബിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.ആര്.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.എന്‍.ബി.നരസിംഹപ്രസാദ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സമിതി മെമ്പര്‍ സെക്രട്ടറി ഡോ.കെ.കെ.രാമചന്ദ്രന്, സി.ഡബ്ല്യു.ആര്.ഡി.എം സൈന്റിസ്റ്റ് ഡോ.പി.എസ് ഹരികുമാര്‍ സംസാരിച്ചു.
ശില്പശാലയില് ഡോ.കെ.കെ.രാമചന്ദ്രന്, ഡോ.എന്‍. ബി.നരസിംഹപ്രസാദ്, ഡോ.ഇ.ജെ.ജോസഫ്, ഡോ.വി.പി.ദിനേശന്, സി.എം.സുഷാന്ത്, ഡോ.പി.എസ്.ഹരികുമാര്‍, ഡോ.ജോര്‍ജ് ചാക്കച്ചേരി എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: