തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉടന്‍ സ്ഥാനമൊഴിയുക, ബാര്‍ കോഴ ഇടപാടില്‍ തൊണ്ടി സഹിതം പിടിക്കപ്പെട്ട ധനകാ ര്യമന്ത്രി കെ.എം. മാണി രാജിവയ്ക്കുക, പൊതുമരാമത്ത് മന്ത്രി ക്കെതിരെ നിയമസഭയില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍ഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി. ഗംഗാധരന് നാടാര്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, ജമീല പ്രകാശം എംഎല്‍എ, കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് വി. സുരേന്ദ്രന്‍പിള്ള, ആറ്റിങ്ങല്‍ രാമചന്ദ്രന്(എന്‍സിപി) ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്) ആറ്റിങ്ങല്‍ സുഗുണന് സിഎംപി, റാം മോഹന്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക്, കല്ലമ്പലം ശിവജി (ജെഎസ്എസ്) ജെ. ഗോപകുമാര്‍ (ആര്‍എസ്പിഎം)എം.കെ. ദിലീപ് (റെഡ്ഫ്ളാഗ് (എംഎല്), രാധാകൃഷ്ണപിള്ള ആര്‍എസ്പി (കാര്ത്തികേയന് വിഭാഗം) കാസിം (ഐഎന്‍എല്‍) എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: