കൊച്ചി: പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന വിധി സര്‍ക്കാര്‍ നടപ്പാക്കത്തതില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി. വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കിയ കാര്യം ഹൈക്കോടതിയെ മുന്‍ കൂട്ടി അറിയിക്കാത്തതിനാലാണ് അതൃപ്തി.
ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കിയ കാര്യം സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി വെച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: