തൃശ്ശൂര്‍: ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആരോപണത്തെ തള്ളി രമേശ് ചെന്നിത്തല രംഗത്ത്. ആരോപണത്തില്‍ ഉറച്ചു നില്ക്കുന്നുണ്ടെങ്കില് വി.എസ് അത് തെളിയിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളം പിടികൂടിയതില്‍ വിഎസിന് തന്നോട് വൈരാഗ്യമാണ്. അരിയാഹാരം കഴിക്കുന്നവര്‍ തനിക്കെതിരായ ആരോപണങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴ വിവാദവുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും ചെന്നിത്തല വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: