തിരുവനന്തപുരം: ബാറുടമകളില്‍ നിന്നും കോഴ വാങ്ങിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എക്സൈസ് മന്ത്രി കെ.ബാബുവും ആണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ എല്‍ഡിഎഫ് ജനപ്രതിനിധികളുടെ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍ കോഴ കേസില്‍ ഇരുവരും വിചാരണ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ധനമന്ത്രിയുടെ കെഎം മാണിയുടെയും രാജി ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ധര്‍ണ നടത്തുന്നത്. മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ക്കു മുന്നിലാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: