കോതമംഗലം: സിപിഎം ക വളങ്ങാട് ഏരിയകമ്മറ്റിയില്‍ നി ന്നും വിഎസ് പക്ഷനേതാക്കളെ പൂര്‍ണ്ണമായും ഒഴിവാക്കി ഔ ദ്യോഗികപക്ഷം സമ്പൂര്ണ്ണാധിപ ത്യം നേടി. വാരപ്പെട്ടി, നേര്യമംഗലം ലോക്കല്‍ സമ്മേളനങ്ങളി ല്‍ സമ്പൂര്‍ണ്ണ മേധാവിത്വം നേടി യ വിഎസ് പക്ഷത്തെ ഏരിയാകമ്മറ്റി തെരഞ്ഞെടുപ്പില്‍ ഔ ദ്യോഗിക പക്ഷം വെട്ടിനിരത്തുകയായിരുന്നു.
നിലവിലെ ഏരിയാകമ്മറ്റിയംഗങ്ങളായ അഞ്ച് വിഎസ്പക്ഷ നേതാക്കളെ ഒഴിവാക്കി ഔദ്യോഗികപക്ഷം പാ നല് അവതരിപ്പിച്ചു. ഒഴിവാക്കപ്പെട്ട വിഎസ്പക്ഷ നേതാക്കളാ യ കെ.കെ.പൗലോസ്, കെ.സി.അയ്യപ്പന്, കെ.എന്‍.സാബു, ജോ ളി വാര്‍ഗീസ്, കെ.എം.ബീരാന് ഉള്‍പ്പെടെ പന്ത്രണ്ട് പേര് മത്സരരംഗത്ത് വന്നെങ്കിലും മത്സരിച്ച പന്ത്രണ്ട് പേരും പരാജപ്പെടുകയായിരുന്നു. നിസാര വോട്ടുകളു ടെ വ്യത്യാസത്തിനാണ് വിഎസ് പക്ഷം പരാജയപ്പെട്ടത്.
ഔദ്യോഗികപക്ഷം ആധിപത്യം ഉറപ്പിച്ചതോടെ വാരപ്പെട്ടി, നേര്യമംഗലം ലോക്കല്‍ കമ്മറ്റികളില്‍ ഔദ്യോഗികപക്ഷത്തിന് ഏറ്റ തിരിച്ചടികള്‍ക്ക് വരും നാളുകളില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നത് ഉറപ്പായി. ഏരിയ നേതൃത്വത്തിന്റെ തീരുമാനങ്ങളെ ചോ ദ്യം ചെയ്യുകയും സമ്മേളനനടപടികള്‍ പലവട്ടം മാറ്റിവച്ച വാരപ്പെട്ടി ലോക്കല്‍ കമ്മറ്റിക്കെതിരെയും നേര്യമംഗലം ലോക്കല്‍ കമ്മറ്റിക്കെതിരെയും പ്രതികാരനടപടികള്‍ ഉണ്ടാകുമെന്നുറപ്പാണ്. ഔദ്യോഗികപക്ഷത്തെ നി ലവിലെ സെക്രട്ടറിയായ പി.എ ന്.ബാലകൃഷ്ണന് വീണ്ടും ഏ രിയ സെക്രട്ടറി തെരഞ്ഞെടുത്തു. ജില്ലാസമ്മേളന പ്രതിനിധികളായി 11പേരുടെ പാനല്‍ അവതരിപ്പിച്ചു. ഇതിനെതിരെ വിഎ സ് പക്ഷക്കാരായ 7പേര് മത്സരിച്ചെങ്കിലും എല്ലാവരും പരാജയപ്പെടുകയായിരുന്നു. ഇതോടെ ഔദ്യോഗികപക്ഷത്തിന്റെ സ മ്പൂര്ണ്ണാധിപത്യം കവളങ്ങാട് ഏ രിയാകമ്മറ്റി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: