കുറുപ്പംപടി: നെടുങ്ങപ്ര സ ര്‍വ്വീസ് സഹകരണ ബാങ്കില്‍ അ നധികൃത നിയമനങ്ങള്‍ നടത്തുന്നതിന് ഭരണസമിതി നീക്കം നടത്തുന്നതായി ആക്ഷേപം ഉയരുന്നു. ഇതിന്റെ മറവില്‍ ഭരണത്തിലിരിക്കുന്നവര്‍ ലക്ഷങ്ങള്‍ കോഴവാങ്ങിയതായും ആരോപണമുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഇ വിടെ ഭരണം നടത്തുന്നത്. 20ല ക്ഷം വരെയാണ് കോഴ വാങ്ങിയിരിക്കുന്നതെന്നും പറയുന്നു.
2014 നവംബര്‍ 26ലെ ഭേദഗ തി ചട്ടങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് നെടുങ്ങപ്ര സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിയമനത്തിനൊരുങ്ങുന്നത്. പ്യൂണ്‍, അ റ്റന്റര്, സെയില്‍സ് അസിസ്റ്റന്റ് എന്നി തസ്തികളിലേക്കാണ് ഇ വിടെ പുതിയ നിയമനങ്ങള്‍ നടക്കുന്നത്. ഈ തസ്തികളിലേക്ക് ഡിഗ്രി വിജയിച്ചവരെയാണ് പരിഗണിക്കരുതെന്നാണ് നിയമനം. എന്നാല്‍ പരിഗണനയിലുള്ള മൂ ന്ന് ഉദ്യോഗാര്‍ത്ഥികളില്‍ ഒരാള്‍ ഡിഗ്രി വിജയിച്ചയാളാണ്. ഇത് മറച്ച് വച്ച്വയ്ക്കുന്നതിനാണ് 20 ലക്ഷം വരെ കോഴ വാങ്ങിയിരി ക്കുന്നത്.
ഇക്കാര്യം നാട്ടില്‍ പാട്ടായതോടെയാണ് ഭരണസമിതി വെ ട്ടിലായത്. ജോലി ലഭിക്കില്ലെന്ന് ഉറപ്പായതോടെ പണം നല്കിയ ഉദ്യോഗാര്‍ത്ഥി നല്കി തുക തി രികെ ചോദിച്ചതും പ്രശ്നങ്ങള്‍ ക്ക് കാരണമായി. കോഴ വാങ്ങി യ തുക അംഗങ്ങള്‍ പങ്കിട്ടെടുത്തതിനാല്‍ ഇപ്പോള്‍ തിരികെ നല്‍കാനാകാത്ത അവസ്ഥയിലാണ് ഭരണസമിതി. ഇതേ തുടര്‍ ന്ന് ലഭിച്ച പണത്തിന് പ്രത്യുപകാരമായി പുതിയൊരു തസ്തി ക സൃഷിടിക്കുവാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ഇതിനായി യുഡിഎഫ് ക ണ്‍വീനര്‍ വരെയുള്ളവരെ ബാ ങ്ക് ഭരണസമിതി സമീപിച്ചതായും അറിയുന്നു. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഒരു ടെക്നിക്കല്‍ പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിനാണ് ഭരണസമിതിയുടെ ശ്രമം. ഇത് ഭരണസമിതിയുടെ കൂട്ടായ തീരുമാനപ്രകാരണമാണ് നടക്കുന്നതെന്നും പറയുന്നു.
മറ്റുള്ളവരെ നിയമന ലിസ്റ്റി ല്‍ ഉള്‍പ്പെടുത്തിയതും രണ്ട് മു തല്‍ ആറ് ലക്ഷം വരെ കോഴ വാങ്ങിയെന്നാണ് പരാതി. ഈ സഹകരണബാങ്കില്‍ വികലാംഗരായ ഉദ്യോഗാര്‍ത്ഥികളില്‍ നി ന്നുമാണ് ഇനി നിയമനം നടത്തേണ്ടത്. ഇതെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ്. പതിനായിരത്തോളം സഹകാരികളാ ണ് നെടുങ്ങപ്ര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പരിധിയിലുള്ളത്. ഈ സംഘത്തിന്റെ പുതി യ കെട്ടിട നിര്‍മ്മാണ കാലം മുതല്‍ ഭരണസമിതിയുടെ ജനവിരുദ്ധ തീരുമാനം മറ്റുള്ളവരില്‍ അടിച്ചേല് പ്പിക്കുകയായിരുന്നു.
ഈ ബാങ്കിന്റെ ജീവനക്കാരുടെ നിയമങ്ങളിലെല്ലാം ചില സമുദായങ്ങളെ പ്രീണിപ്പിക്കുന്ന രീതിയാണ് നടന്നിരിക്കുന്നത്. നിയമന കാര്യങ്ങളിലെ സാമുദായിക സന്തുലിതാവസ്ഥയില്ലായ്മയും പരാതികള്‍ക്ക് ഇടവച്ചിട്ടുണ്ട്. ഇ ക്കാര്യങ്ങളിലെല്ലാം വ്യക്തമായ അന്വേഷണം നടത്തണമെന്നും സഹകാരികള്‍ ആവശ്യപ്പെടുന്നുണ്ട്. ക്രി സ്ത്യന്‍ വിഭാഗങ്ങളിലെ യാക്കോബായ സഭയിലുള്ളവ രെ മാത്രമാണ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ ജീവനക്കാരാ യി നിയമിക്കുന്നത്.
ക്രിസ്ത്യാനികളില്‍തന്നെ മറ്റ് വിഭാഗങ്ങളും, ഹൈന്ദവരും ഇവിടെ ധാരാളമുണ്ട്. സഹകാരികളില്‍ ഭൂരിഭാഗം സമുദായങ്ങളെയും ഭരണസമി തി അവണിക്കുകയാണ്. പുതിയ കെട്ടിടം ഉദ്ഘാടനവേളയില്‍ ഒരു വിഭാഗത്തിന്റെ മാത്രം പുരോഹിതനെ വിളിച്ചതും, വെഞ്ചരിപ്പ് നടത്തിയതും ഇതിന് ഉദാഹരണമാണ്. ഇതിനെല്ലാമെതിരെ ജ നരോഷവും പ്രതിഷേധവും ശ ക്തമാണ്. ഭരണസമിതിയുടെ അ ഴിമതികള്‍ ക്കെതിരെ വകുപ്പ്തല അന്വേഷണം വേണമെന്നാണ് പൊതുജനാഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: