കൊച്ചി: നന്മയുടേയും കരുണയുടേയും പ്രവര്‍ത്തനം വിജയം കാണുമെന്നും ദൈവത്തിങ്കല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ സ്ഥാനമാണെന്നും കൊച്ചിരൂപത വികാരി ജനറല്‍ റവ.മോണ്‍ ആന്റണി തച്ചാറ പറഞ്ഞു.
പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയത്തില്‍ ഉണ്ണിമിശിഹായുടെ ദര്‍ശന തിരുനാളിനോടനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയ ‘നമോ’ ടീ സ്റ്റാളിന്റെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസിന് ചായ നല്‍കിയാണ് സ്റ്റാളിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിച്ചത്.
ചടങ്ങില്‍ സമസ്തകേരള സാഹിത്യ പരിഷത്ത് സെക്രട്ടറി എം.വി. ബെന്നി മുഖ്യാതിഥിയായിരുന്നു. മതമൈത്രി ഊട്ടിയുറപ്പിക്കുന്ന ബിജെപിയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് എം.വി. ബെന്നി അഭിപ്രായപ്പെട്ടു. ബിജെപി തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. വി.ആര്. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി മണ്ഡലം മീഡിയാ സെല്‍ കണ്‍വീനര്‍ കെ.കെ. റോഷന്‍കുമാര്‍, മണ്ഡലം സെക്രട്ടറി കെ.സി. ദയാപരന്‍, മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി ജോസ് ക്രിസ്റ്റഫര്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ട്രഷറര്‍ എന്‍.എല്‍. ജയിംസ്, ഏരിയാ വൈസ് പ്രസിഡന്റുമാരായ കെ.സി. ഷാബു, സി.കെ. അരുണ്‍കുമാര്‍, ജോയി കുപ്പക്കാട്ട്, സി.ആര്. സോമന്, കെ.ആര്. ശരത്ദേവ്, വി.ബി. ഷിബു എന്നിവര്‍ പ്രസംഗിച്ചു.
അയ്യായിരത്തോളം ഭക്തര്‍ക്ക് ചായയും കുടിവെള്ളവും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: