കരുനാഗപ്പള്ളി: ബസ് യാത്രയ്ക്കിടയില്‍ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു. തഴവ മണപ്പള്ളി വടക്ക് ബുഷ്റാമന്സിലില് നബീസാ ബീവിയുടെ മാലയാണ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസില്‍ നഷ്ടപ്പെട്ടത്.
തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ സന്ദര്‍ശിച്ച് മടക്കയാത്രയിലാണ് മാല നഷ്ടമായത്. കരുനാഗപ്പള്ളിയില്‍ ബസ് ഇറങ്ങി നോക്കുപ്പോഴാണ് മാല നഷ്ടമായ വിവരം വീട്ടമ്മ അറിയുന്നത്. യാത്ര ചെയ്ത ബസിന്റെ വിവരങ്ങള്‍ അധികൃതരെ അറിയിച്ചെങ്കിലും മാല കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: