ചടയമംഗലം: ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം മൂന്നിന് ആരംഭിച്ച് 14ന് സമാപിക്കും. ഉത്സവത്തിന്റെ ഭാഗമായി മൂന്നുമുതല്‍ ഒന്പതുവരെ യജ്ഞാചാര്യന്‍ ചേപ്പാട് ഹരികുമാറിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഭാഗവത സപ്താഹയജ്ഞവും 10 മുതല്‍ 14 വരെ വിവിധ ഉത്സവാഘോഷ പരിപാടികളും നടക്കും.
മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉത്സവകമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തിന് മുാേടിയായി നാളെ വൈകുേന്നരം തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി യജ്ഞശാലയില്‍ ദീപം തെളിയിക്കും. തുടര്‍ന്ന് യജ്ഞാചാര്യന്മാരെ യജ്ഞവേദിയിലേക്ക് ആനയിക്കും. മൂന്ന് മുതല്‍ എട്ട് വരെ രാവിലെ ഏഴുമുതല്‍ ഭാഗവത പാരായണം, ഉച്ചക്ക് 12ന് പ്രഭാഷണം, ഒന്നിന് അന്നദാനം, വൈകുന്നേരം 6.30ന് ക്ഷേത്രത്തില്‍ ദീപാരാധന, തുടര്‍ന്ന് യജ്ഞശാലയില്‍ ദീപാരാധന ഏഴിന് ഭജന, 7.15 മുതല്‍ പ്രഭാഷണം. നാലിന് രാവിലെ 10ന് നരസിംഹാവതാരം. അഞ്ചിന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം.
ആറിന് രാവിലെ 10ന് ഗോവിന്ദ പട്ടാഭിഷേകം. ഏഴിന് രാവിലെ 10ന് രുഗ്മിണി സ്വയംവരം. എട്ടിന് രാവിലെ 10ന് കുചേല സത്ഗതി(ദൃശ്യാവിഷ്കാരം). ഒമ്പതിന് രാവിലെ പത്തിന് ഭാഗവത സംഗ്രഹം, 10.30ന് ഭാഗവതസമര്‍പ്പണം തുടര്‍ന്ന് യജ്ഞസമര്‍പ്പണം, 11ന് അവഭൃതസ്നാനഘോഷയാത്ര, ഉച്ചകഴിഞ്ഞ് ഒന്നിന് അന്നദാനം, വൈകുന്നേരം ഏഴുമുതല്‍ ദേവസ്വം തന്ത്രിമുഖ്യന്‍ കോക്കുളത്തുമഠത്തില് മാധവരു ശംഭുപോറ്റിയുടെ മുഖ്യകാര്‍മികത്വത്തില്‍ പതിനെട്ടാം തൃപ്പടിപൂജ. പത്തിന് രാവിലെ 6.30ന് തൃപ്പടി പ്രവേശനം, വൈകുന്നേരം നാലുമുതല്‍ സമൂഹനീരാഞ്ജനവിളക്ക്, ഏഴുമുതല്‍ ഭരതനാട്യം അരങ്ങേറ്റം.
തുടര്‍ന്ന് സ്റ്റേജ് ഷോ, രാത്രി പത്തിന് ബിഗ്ബഡ്ജറ്റ് ഡ്രാമാസ്കോപ്പ്. 11ന് ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ അന്നദാനം, വൈകുേന്നരം ഏഴുമുതല്‍ നൃത്താര്‍ച്ചന, രാത്രി ഒന്പതുമുതല് കോമഡി ഷോ. 12ന് രാത്രി ഒന്‍പത് മുതല്‍ ഗാനമേള.
13ന് ഉച്ചയ്ക്ക് 12ന് ഒലിപ്പുറം കടവില്‍ പമ്പസദ്യ, വൈകുന്നേരം 6.45ന് പമ്പവിളക്ക്, രാത്രി ഒന്‍പത് മുതല്‍ നൃത്തസംഗീത നാടകം. 14ന് വൈകുന്നേരം 6.20ന് തിരുവാഭരണം എഴുള്ളത്ത്. വിവിധ കെട്ടുകാഴ്ചകള്‍, ടാബ്ലോകള്‍, വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, പുണ്യപുരാണ വേഷങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ കല്ലുമല, വേലന്മുക്ക്, ഇടയ്ക്കോട്, മേട എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന വിവിധ പേട്ടകള്‍ ചടയമംഗലം ശ്രീമഹാദേവര് ക്ഷേത്രത്തിന് മുന്നിലൂടെ കുഞ്ഞയ്യപ്പക്ഷേത്ര മൈതാനിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പേട്ടതുള്ളല്‍. രാത്രി 10ന് ഗാനമേള, 15ന് പുലര്‍ച്ചെ രണ്ടിന് നാടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: