ചവറ: മിനി സിവില്സ്റ്റേഷന് നിര്‍മ്മാണത്തിനുവേണ്ടി കുടിയൊഴിപ്പിച്ച കച്ചവടക്കാര്‍ക്കുവേണ്ടി മന്ത്രി ഷിബുബേബിജോണും എംപി എന്‍.കെ.പ്രേമചന്ദ്രനും ഇടപെട്ടതിനെത്തുടര്‍ന്ന് ശങ്കരമംഗലത്തെ കയ്യേറ്റക്കാരായ കച്ചവടക്കാരെ നിലനിര്‍ത്താന്‍ ധാരണയായി.
സിവില്‍ സ്റ്റേഷന്റെ പണി ആരംഭിക്കുന്ന മുറക്ക് ഇവര്‍ മാറികൊടുക്കണമെന്നാണ് കളക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ ഒഴിപ്പിച്ചെടുത്ത് പൂട്ടി സീല്‍ ചെയ്ത് പന്മന വില്ലേജ് ഓഫീസറെ ഏല്‍പ്പിച്ചിരുന്ന കടകളുടെ താക്കോലുകള്‍ വ്യാഴാഴ്ച രാത്രി മടക്കികൊടുത്തു. ചവറയില്‍ അനുവദിച്ച സിവില്സ്റ്റേഷന് നിര്‍മ്മാണത്തിന് ശങ്കരമംഗലം ജംഗ്ഷനില്‍ പോലീസ് സ്റ്റേഷനു തെക്കുവശമുള്ള സര്‍ക്കാര്‍വക സ്ഥലത്ത് തടസമായി നിന്നിരുന്ന ഏഴോളം അനധികൃത കച്ചവടക്കാരെ ബുധനാഴ്ച കരുനാഗപ്പള്ളി അഡീഷണല്‍ തഹദീല്ദാരുടെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെ ഒഴിപ്പിച്ചെടുത്തിരുന്നു.
നിരവധിതവണ നോട്ടീസ് നല്‍കിയെങ്കിലും ആരും ഒഴിഞ്ഞുപോകാഞ്ഞതിനെ തുടര്‍ന്നായിരുന്നു റവന്യൂ അധികാരികളെത്തി ഒഴിപ്പിച്ചത്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മിനിസിവില്‍ സ്റ്റേഷന്റെ പണി തുടങ്ങുന്ന മുറക്ക് പണിക്ക് തടസം വരാത്ത രീതിയില്‍ ഒഴിഞ്ഞു കൊടുത്തുകൊള്ളാമെന്ന് 100 രൂപയുടെ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതിവാങ്ങിച്ച ശേഷമാണ് വില്ലേജ് ഓഫീസര്‍ കടകളുടെ താക്കോലുകള്‍ നല്‍കിയത്. കരുനാഗപ്പള്ളി അഡീഷണല്‍ തഹദീല്‍ദാര്‍ അനില്‍സേവ്യര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ സജീവ്, രമാദേവി, പന്മനവില്ലേജ് ഓഫീസര്‍ ഷീല എന്നിവരുടെ നേതൃത്വത്തിലായിരുന്നു.
കയ്യേറ്റക്കാരെ ഒഴിപ്പിച്ചെടുത്തിരുന്നത്. കടയിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ കച്ചവടക്കാര്‍ സ്വമേധയാ എടുത്തുമാറ്റിയ ശേഷമായിരുന്നു പൂട്ടിസീല്‍ ചെയ്ത് താക്കോലുകള്‍ വില്ലേജ് ഓഫീസര്‍ കസ്റ്റഡിയില്‍ വച്ചിരുന്നത്. മാര്‍ച്ച് 31 ന് മുമ്പ് ഫണ്ട് അലോട്ട് ചെയ്യുകയും പണി ആരംഭിക്കുകയും ചെയ്യാത്തപക്ഷം മിനി സിവില്സ്റ്റേഷന് ചവറക്ക് നഷ്ടപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: