കൊച്ചി: മുന്‍കേന്ദ്രമന്ത്രി സി.എം.സ്റ്റീഫന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് മുന്‍ എംപി പി.ടി. തോമസ് അര്‍ഹനായതായി പ്രൊഫ. കെ.വി തോമസ് എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമകാലിക രാഷ്ട്രിയ സാമൂഹ്യ പാരിസ്ഥിതിക രംഗങ്ങളില്‍ പി.ടി. തോമസ് നല്കിയ സംഭാവനകളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 15നു എറണാകുളം വൈഎംസിഎയില്യില് വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന സി.എം. സ്റ്റീഫന്റെ 31ാം ചരമവാര്‍ഷിക ചടങ്ങില്‍ പുരസ്കാരം നല്‍കും.
കെപിസിസി പ്രസിഡന്റ് വി.എം. സുധീരനാണ് പുരസ്കാരം സമ്മാനിക്കുന്നത്. ഫൗണ്ടേഷന് പ്രസിഡന്റ് പ്രൊഫ. കെ.വി. തോമസ് എംപി ചടങ്ങില്‍ അധ്യക്ഷനാകും. ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ്, ഹൈബി ഈഡന് എംഎല്‍എ, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുട്ടി എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് സി.എ. ജയചന്ദ്രന്, ജനറല്‍ സെക്രട്ടറി ടി.കെ. രമേശന്, ട്രഷറര്‍ ബി. രാജേന്ദ്രന് പിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: