മാഡ്രിഡ്: എത്ര വിലകിട്ടിയാലും സൂപ്പര്‍താരം ഗരെത്ത് ബെയ്ലിനെ വില്‍ക്കില്ലെന്ന് റയല്‍ മാഡ്രിഡ്. ഒരു സ്പാനിഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ക്ലബ് പ്രസിഡന്റ് ഫ്ളോറന്റീനൊ പെരസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉള്‍പ്പെടെയുള്ള ലോകത്തിലെ വമ്പന്‍ ക്ലബുകള്‍ മോഹവില നല്കി ബെയ്ലിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് താരത്തെ വില്‍ക്കില്ലെന്ന് റയല്‍ വ്യക്തമാക്കിയത്. 2013-ല്‍ ടോട്ടനത്തില്‍ നിന്ന് 85.3 മില്ല്യണ്‍ പൗണ്ടിനാണ് റയല്‍ ബെയ്ലിനെ സ്വന്തമാക്കിയത്.
സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗരെത്ത് ബെയ്ലും ഇല്ലാത്ത റയലിനെ കുറിച്ച് തനിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെന്നാണ് പെരസ് പറഞ്ഞത്. ബെയ്ലിനായി തങ്ങളെ മറ്റ് ക്ലബുകളൊന്നും സമീപിച്ചിട്ടില്ല. യുണൈറ്റഡ് സമീപിച്ചുവെന്നത് വാര്‍ത്തകള്‍ മാത്രമാണ്. ബെയ്ല് ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും ടീമിലെ അഭിവാജ്യ ഘടകമാണെന്നും പെരസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: