ന്യൂദല്‍ഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ടെലികോം വകുപ്പ് നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 32 വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. പേസ്റ്റ്ബിന്‍, ഡെയ്ലി മോഷന്‍, ഗിതുബ് തുടങ്ങിയ സൈറ്റുകളും നിരോധിച്ചതില്‍ ഉള്‍പ്പെടും. ബിഎസ്എന്‍എല്‍, വോഡഫോണ്‍, ഹാത്ത്വേ തുടങ്ങിയ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഇവരുടെ സൈറ്റുകളിലേക്കുള്ള സേവനം നിര്‍ത്തി വച്ചിരിക്കുകയാണ്.
ഇവയുടെ സേവനം ലഭിക്കാനായി ശ്രമിച്ച ഉപഭോക്താക്കളാണ് സൈറ്റുകള്‍ ലഭ്യമാകുന്നില്ലെന്ന പരാതിയുമായി ആദ്യം രംഗത്തെത്തിയത്. ഇതോടെയാണ് ഈ സൈറ്റുകള്‍ തടഞ്ഞിരിക്കുകയാണെന്ന് കമ്പനികളില്‍ ചിലത് ട്വിറ്ററിലൂടെ അറിയിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ഈ 32 സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
വിവിധ സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ സ്ക്വാഡുകളുടെ ശുപാര്‍ശ പ്രകാരമാണ് ടെലികോം വകുപ്പ് ഈ സൈറ്റുകളെ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് ബിജെപി ഐടി വിഭാഗം ദേശീയ തലവന്‍ ട്വീറ്റ് ചെയ്തു. ഈ വെബ്സൈറ്റുകളിലൂടെ ഐഎസ്ഐഎസിന്റെ ഇന്ത്യാ വിരുദ്ധ സന്ദേശം പ്രചരിക്കുന്നതാണ് കാരണമെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: