രുവായൂര്: കൃഷ്ണസന്നിധിയില്‍ ആയിരം സ്ത്രീകളുടെ കണ്ഠങ്ങളില്‍ നിന്ന് ജ്ഞാനപ്പാന അമൃതധാരയായി ഒഴുകിയപ്പോള്‍ ഭഗവത്സന്നിധിയില്‍ എത്തിയ പതിനായിരങ്ങള്‍ക്ക് അത് നവ്യാനുഭൂതിയായി. ഗുരുവായൂരില്‍ നടന്ന ബാലഗോകുലം ഭഗിനി സംസ്ഥാന ശില്പശാലയുടെ ഭാഗമായിട്ടായിരുന്നു ഇന്നലെ കൃഷ്ണസന്നിധിയില്‍ ജ്ഞാനപ്പാന സമര്പ്പണയജ്ഞം നടത്തിയത്.
രാവിലെ ആറുമണിക്ക് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ശ്രീകൃഷ്ണ പ്രതിമക്ക് മുന്നില്‍ നിലവിളക്കുതെളിയിച്ചുകൊണ്ട് ആഞ്ഞം മധുസൂദനന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസന്നകുമാര്‍ ജ്ഞാനപ്പാന സമര്പ്പണയജ്ഞസന്ദേശം നല്കി.
ജി.കെ.രാമകൃഷ്ണന്, തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരി, ഡോ. ഹരിനാരായണന്, കെ.സി.മോഹനന്, ദേവകി അന്തര്‍ജനം തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്രനടയില്‍ സംഘടിപ്പിച്ച യജ്ഞത്തിലാണ് ഭഗിനിമാര്‍ പങ്കെടുത്തത്. സമര്പ്പണയജ്ഞത്തിനുശേഷം മഞ്ജുളാല്‍ പരിസരത്തുനിന്ന് ഭഗിനി ശില്പശാലയുടെ സന്ദേശയാത്ര പുറപ്പെട്ടു. സ്ത്രീ ശ്രീലകത്തെ വിളക്കാണ, തെരുവിലെ വിളക്കല്ല, സ്ത്രീയെ പൂജിക്കുന്നിടം ഐശ്വര്യം വിളയാടും
മാതാവിന് പകരം വെക്കാന്‍ മറ്റൊന്നില്ല. സ്ത്രീ അബലയല്ല അമ്മയാണ്. കണ്ണീരല്ല കരുത്താണ് ആവശ്യം തുടങ്ങിയ ആപ്തവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് ഭഗിനിമാര്‍ സന്ദേശയാത്രയില്‍ അണിനിരന്നത്. സീമാജാഗരണ്‍മഞ്ച് അഖിലേന്ത്യ മുഖ്യസംയോജകന്‍ എ.ഗോപാലകൃഷ്ണന്, സംസ്ഥാന ഭഗിനി പ്രമുഖ് സ്മിത ചന്ദ്രന്, സഹഭഗിനി പ്രമുഖ് ഡോ. ആശഗോപാലകൃഷ്ണന്, ദേവകി അന്തര്‍ജനം തുടങ്ങിയവര്‍ സന്ദേശയാത്രക്ക് നേതൃത്വം നല്കി. ഡിസംബര്‍ 23 മുതല്‍ ബ്രഹ്മകുളം ഗോകുലം പബ്ലിക് സ്കൂളില്‍ നടന്നുവരുന്ന ഭഗിനിശില്പശാല ഇന്നലെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: