കണ്ണൂര്‍: ആര്‍എസ്എസും ബിജെപിയും കേരളത്തിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നുവെന്ന ആഭ്യന്തര മന്ത്രിരമേശ് ചെന്നിത്തലയുടേത് ഗുരുതരമായ ആരോപണമാണെന്ന് ബിജെപി ദേശീയ സമിതി അംഗം ഒ. രാജഗോപാല്‍ പറഞ്ഞു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അഞ്ചാമത് പ്രൊഫ.ടി. ലക്ഷ്മണന് സ്മാരക സര്‍വ്വമംഗള പുരസ്കാരം ഡോ. പിമാധവന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കെതിരെയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത്തരമൊരു ആരോപണത്തിന് കാരണമെന്തെന്ന് ചിന്തിക്കണം. ഹിന്ദു ധര്‍മ്മത്തില്‍ നിന്നും പലഘട്ടങ്ങളിലായി മറ്റ് മതം സ്വീകരിച്ചവര്‍ മാതൃധര്‍മ്മത്തിലേക്ക് തിരിച്ച് വരുന്നത് എങ്ങനെയാണ് സാമുദായിക സൗഹാര്‍ദം തകര്‍ക്കുക. ഒരു പ്രേരണയുമില്ലാതെ, ഒരു വാഗ്ദാനവും നല്‍കാതെ, സ്വന്തം ഇഷ്ടപ്രകാരം സ്വധര്‍മ്മത്തിലേക്ക് തിരികെ വരുമ്പോള്‍ വരേണ്ടെന്ന് പറയണമോ.
പ്രലോഭനത്തിന്റയോ ഭീഷണിയുടെയോ ഫലമായല്ല ഹിന്ദു ധര്‍മ്മത്തിലേക്ക് ആളുകള്‍ വരുന്നത്. നമ്മുടെ സംസ്കാരം പറയുന്നത് ഓരോ ആള്‍ക്കും അവരവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാമെന്നാണ്. മതം മാറിപ്പോയ ആരെങ്കിലും തിരിച്ച് വന്നാല്‍ നമുക്കെന്ത് ചെയ്യാനാകും. അവരെ സ്വീരിക്കുന്നതില്‍ എന്താണ് തെറ്റെന്നും രാജഗോപാല്‍ ചോദിച്ചു.
മതപരിവര്‍ത്തനത്തിന്റെ പേരില്‍ ദിവസങ്ങളോളം ലോക്സഭയും രാജ്യസഭയും സ്തംഭിച്ചു. വികസനകാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തില്ല. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഹിന്ദു, ക്രിസ്റ്റ്യന്‍ വിഭാഗത്തില്‍പെട്ട 600 പേരെയാണ് ഇസ്ലാം മതത്തിലേക്ക് മാറ്റിയത്. ഇതില്‍ ആര്‍ക്കും പ്രശ്നമില്ല. 100 ശതമാനം ഹിന്ദുക്കളുണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ 53 ശതമാനം ഹിന്ദുക്കള്‍ മാത്രമാണുള്ളത്.
ഹിന്ദു ധര്‍മ്മത്തിലേക്ക് പരസ്യമായി ആളുകള്‍ തിരികെ വരുന്നതില്‍ പലര്‍ക്കും വേവലാതിയാണ്. മതേതരത്വം അപകടത്തിലാവുന്നു എന്നാണ് പലരും പറയുന്നത്. ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് നാം ഗൗരവമായി ചിന്തിക്കാന്‍ തയ്യാറാകണമെന്നും രാജഗോപാല്‍ പറഞ്ഞു. സ്വാഗതസംഘം പ്രസിഡണ്ട് ഡോ.കെ.സി. ഹന്‍സരാജ് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ജനറല്‍ സെക്രട്ടറി രവീന്ദ്രനാഥ് ചേലേരി സ്വാഗതവും ട്രസ്റ്റ് പ്രസിഡണ്ട് സജീവന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: