തിരുവനന്തപുരം : മദ്യനയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. കെപിസിസി സംഘടിപ്പിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കാതെ പുതുപ്പള്ളിയിലേക്ക് പോവുകയായിരുന്നു.
തിരുവനന്തപുരത്തില്ലാത്തതിനാലാണ് പങ്കെടുക്കാത്തതെന്ന് വിശദീകരണമുണ്ടെങ്കിലും വി എം സുധീരനുമായുള്ള ശീതയുദ്ധം മുറുകുന്നതിന്റെ സൂചനയാണിതെല്ലാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കഴിഞ്ഞ ദിവസം കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ജനശ്രീ മിഷന്റെ പരിപാടിയില്‍ നിന്ന് സുധീരന് വിട്ടുനിന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മദ്യ നയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ സംസാരിച്ച സുധീരനെ ഏറ്റവും നിശിതമായി വിമര്‍ശിച്ചത് എം എം ഹസനായിരുന്നു. ഭരണ പക്ഷത്തില്‍ തമ്മിലടികള്‍ രൂക്ഷമാണെങ്കിലും അത് ഉപയോഗപ്പെടുത്താനാകാത്ത നിലയില്‍ നിഷ്ക്രിയമാണ് പ്രതിപക്ഷമെന്നും ആരോപണങ്ങളുയരുന്നുണ്ട്.
ഇതിനിടെ കെപിസിസി – സര്‍ക്കാര്‍ എകോപന സമിതി അടുത്തമാസം ആറിന് ചേരാന്‍ തീരുമാനമായിട്ടുണ്ട്. മദ്യനയത്തിലെ ഉള്‍പ്പെടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അടുത്തമാസം ആറിന് ചേരുമെന്ന് സുധീരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: