അഞ്ചല്‍: മതം മാറിപ്പോയവര്‍ തിരികെ ഹിന്ദുധര്‍മ്മത്തിലേക്ക് പരാവര്‍ത്തനം നടത്തിവരുന്നതിനെതിരെ വലിയ വിവാദമുണ്ടാക്കി തടയിടുമ്പോഴും കിഴക്കന്‍മേഖലയില്‍ പെന്തക്കോസ്തു മതപരിവര്‍ത്തനങ്ങള്‍ സജീവം. കിഴക്കന്‍ മലയോരഗ്രാമങ്ങളും തോട്ടം മേഖലകളും സുവിശേഷകരുടെ കുതന്ത്രങ്ങളുടെ പിടിയിലമര്‍ന്നു കഴിഞ്ഞിട്ട് കാലമേറെയായി.
ഇവിടങ്ങളില്‍ ആദിവാസി വിഭാഗങ്ങളും ദളിത്, പട്ടികജാതി, പിന്നാക്കസമുദായങ്ങളുമാണ് വ്യാപകമായി ക്രിസ്തുമതം സ്വീകരിച്ചിട്ടുള്ളത്. കുളത്തുപ്പുഴയില്‍ തിങ്കള്‍ കരിക്കം, കുഴിവിള കരിക്കം, സെറ്റില്‍മെന്റ് എന്നിവിടങ്ങളില്‍ നിരവധിയാളുകളെ പെന്തക്കോസ്തു വിഭാഗത്തിലേക്ക് മാറ്റിക്കഴിഞ്ഞു. അമ്പതേക്കറില്‍ വേടര്‍ വിഭാഗത്തിനെ ഏറെയും മതപരിവര്‍ത്തനത്തിന് വിധേയമാക്കി കഴിഞ്ഞു.
അലയമണ്‍ പഞ്ചായത്തിന്റെ പിന്നാക്കമേഖലകളിലെല്ലാം മതപരിവര്‍ത്തനങ്ങള്‍ സജീവമാണ്. വനത്തുംമുക്ക് കോളനിയിലെ പുലയസമുദായം ഉള്‍പ്പെടെ പട്ടികജാതി വിഭാഗങ്ങളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ചണ്ണപ്പേട്ട, മീന്‍കുളം മേഖലകളിലും നിരവധി ഹിന്ദുകുടുംബങ്ങളെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ട്.
ഏരൂരില്‍ അയിലറ പാലമുക്കില്‍ ഈഴവ വിഭാഗത്തിലുള്ളവരെയാണ് മതംമാറ്റിയത്. അഞ്ചല്‍ പട്ടണത്തിനടുത്തു തന്നെയുള്ള മതപരിവര്‍ത്തന കേന്ദ്രത്തിലേക്ക് വിവിധ മേഖലകളില്‍ നിന്ന് ആളുകളെ എത്തിക്കാന്‍ നിരവധി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവാദനായകനായ ജോണ്‍ താരു എന്ന പാസ്റ്ററാണ് ഇവിടെ നേതൃത്വം നല്‍കുന്നത്.
മണലില്‍, ആര്‍ച്ചല്‍ കരവാളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഹിന്ദു വിഭാഗങ്ങളില്‍ നിന്നും പെന്തക്കോസ്തു സഭകളിലേക്ക് വന്മതപരിവര്ത്തനമാണ് നടക്കുന്നത്. കരവാളൂരില്‍ തോട്ടുപുറമ്പോക്കില്‍ പണിതുയര്‍ത്തിയ കണ്വന്ഷന് സെന്ററുകളില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന പ്രാര്‍ത്ഥനകളിലേക്ക് ആളെ എത്തിച്ച് മതംമാറ്റുകയാണ് പതിവ്.
ഇതിനായി കല്ലട ഇറിഗേഷന്റെ ഇടതുകര സബ്കനാലുകളില് ആളുകളെ വെള്ളത്തില്‍മുക്കി മാമോദീസാ നല്‍കുന്നത് പതിവാണ്. പലരേയും രോഗശാന്തിയും വിവിധ സഹായവും വാഗ്ദാനം നല്‍കിയാണ് മതപരിവര്‍ത്തനത്തിന് എത്തിക്കുന്നത്. ഇതിനായി വീടുവീടാന്തരം കയറി സുവിശേഷപ്രവര്‍ത്തകര്‍ കമ്മീഷന്‍പറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായി വന്‍തുക മിഷനറി സംഘങ്ങള്‍ കിഴക്കന്മേഖലക്കായി നീക്കിവെച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഇതിനിടയില്‍ മതപരിവര്‍ത്തനത്തിനായി എത്തുന്ന പണത്തിന്റെ വിനിയോഗത്തെയും അഴിമതിയെയും ചൊല്ലി പുനലൂര്‍ കേന്ദ്രമാക്കിയുള്ള സുവിശേഷ സംഘടനകള്‍ തമ്മില്‍ നിയമയുദ്ധത്തിലുമാണ്. വിവിധ സുവിശേഷം സംഘടനകള്‍ ചേര്‍ന്ന് വിളക്കുപാറ കേന്ദ്രമാക്കി പ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്. ഹിന്ദുവിഭാഗങ്ങളില്‍ നിന്ന് ദിനംപ്രതി ആളുകള്‍ മതംമാറുമ്പോഴും നിശബ്ദരാകുന്ന ഭരണകൂടവും മാധ്യമങ്ങളും മതത്തിലേക്കുള്ള തിരിച്ചുവരവിനെ വിവാദമാക്കുന്നത് ഇരട്ടത്താപ്പല്ലേ എന്ന് ചോദിക്കുകയാണ് പൊതുജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: