കോഴിക്കോട്: മാലി ദ്വീപിലെ ജയിലില്‍ നിന്ന് മോചിതനായി നാട്ടില്‍ തിരിച്ചെത്തിയ ജയചന്ദ്രന് മൊകേരി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജിനെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു. എട്ടുമാസമായി മാലിദ്വീപില്‍ ജയിലില്‍ കിടന്ന ജയചന്ദ്രന് മൊകേരി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഫലപ്രദമായ ഇടപെടലോടെയാണ് ഡിസംബര്‍ 25ന് മോചിക്കപ്പെട്ടത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും ജയചന്ദ്രന്റെ ഭാര്യ ജ്യോതിയും വിദേശകാര്യ മന്ത്രി സുഷമാസ്വരാജിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ഇടപെട്ടതോടെയാണ് ജയചന്ദ്രന്റെ മോചനത്തിന് വഴിതെളിഞ്ഞത്. മന്ത്രി വ്യക്തിപരമായി ഏറെ താല്‍പ്പര്യമെടുത്താണ് മോചനത്തിന് നടപടികള്‍ എടുത്തത്. ഇന്ത്യന്‍ ഹൈക്കമ്മീഷനെയും വിദേശകാര്യ മന്ത്രാലയത്തെയും ജയചന്ദ്രന് ഇ. മെയില്‍ വഴി നന്ദി അറിയിച്ചു. ഭാര്യ ജ്യോതി, മകള്‍ കാര്‍ത്തിക എന്നിവരോടൊപ്പം കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ എത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ജയചന്ദ്രന് നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: