തിരുവനന്തപുരം: ഘര്‍ വാപ്പസിയില്‍ നിന്ന് സംഘപരിവാര്‍ സംഘടനകള്‍ പിന്മാറണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന ന്യൂപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. ന്യൂനപക്ഷങ്ങളുടെ വോട്ട് ബാങ്ക് ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രസ്താവനയാണ് ചെന്നിത്തല നടത്തുന്നത്. സംസ്ഥാനത്ത് മതപരിവര്‍ത്തനം നടത്തുന്ന എല്ലാവരോടും ഈ ആഹ്വാനം നടത്താന്‍ ചെന്നിത്തല തയ്യാറുണ്ടോ എന്നും മുരളീധരന് പ്രസ്താവനയില്‍ ചോദിച്ചു.
സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയെ തള്ളിക്കൊണ്ടുള്ള ആഭ്യന്തര മന്ത്രിയുടെ നീക്കത്തില്‍ ദുരൂഹതയുണ്ട്. ഹിന്ദുസംഘടനകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ന്യൂനപക്ഷങ്ങളുടെ പ്രീതി സമ്പാദിക്കാനാണ് ചെന്നിത്തലയുടെ നീക്കം. ഈ ഭീഷണി വിലപ്പോകില്ലെന്ന് മുരളീധരന് പറഞ്ഞു.
സംഘപരിവാര്‍ സംഘടനകളുടെ പേരെടുത്തു പറഞ്ഞ ചെന്നിത്തല കേരളത്തില്‍ കാലങ്ങളായി മതപരിവര്‍ത്തനം നടത്തിവരുന്നവരെ കുറിച്ച് അഭിപ്രായം പറയാന്‍ തയ്യാറാകണം. കേരളത്തിന്റെ ആഭ്യന്തരമന്ത്രി ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. ഹിന്ദു സമൂഹത്തിലെ അധഃസ്ഥിതരും ദുര്‍ബലരുമായ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അത്തരക്കാരെ സംരക്ഷിക്കാനുള്ള താല്പര്യം സര്ക്കാരിനില്ലാതാകുന്നതാണ് മറ്റ് സംഘടനകള്‍ അതിനായി രംഗത്തിറങ്ങേണ്ടിവരുന്നത്. വന്‍ തോതില്‍ വിദേശ പണം പറ്റി മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സംരക്ഷണവും നല്കുന്നു. എല്ലാപേരോടും ഒരേ നീതിയോടെ പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഹിന്ദു സമൂഹങ്ങളോട് അനീതി കാട്ടുമ്പോള്‍ അതിനെതിരായി ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: