ആലപ്പുഴ: ആലപ്പുഴയില്‍ ട്രെയിനിനു നേരേ കല്ലേറ് . യുവതിയ്ക്ക് പരുക്കേറ്റു. തിരുവനന്തപുരം – ഇന്‍ഡോര്‍ എക്സ്പ്രസിലാണ് സംഭവം. തിരുവനന്തപുരം ടൂറിസം ഡയറക്ടറേറ്റ് ജീവനക്കാരി തിരുവനന്തപുരം പൂവച്ചല്‍ പുത്തന്‍വീട്ടില്‍ സനൂജ(47)യ്ക്കാണ് പരിക്കേറ്റത്.
ട്രെയിനുനേരെ സാമൂഹ്യവിരുദ്ധര്‍ അകാരണമായി കല്ലേറു നടത്തുകയായിരുന്നു. സനൂജയുടെ നെഞ്ചിലാണ് കല്ല് പതിച്ചത്. പൊലീസ് ഇവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും സനൂജ വിസമ്മതിച്ചു. തുടര്‍ന്ന് ട്രെയിനില്‍ തന്നെ കിടത്തി എറണാകുളത്തേക്ക് കൊണ്ടു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: