കാസര്‍കോട്:അവിവാഹിതയായ മകള്‍ക്കു പിറന്ന ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പുഴയില്‍ ഉപേക്ഷിക്കാന്‍ എത്തിയ അമ്മയും വല്ല്യമ്മയും നാട്ടുകാര്‍ പിടികൂടി . സംഭവത്തില്‍ അമ്മ ഹരിണാക്ഷി (16) യെയും വല്ല്യമ്മ സീത (40) യെയും പോലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പന്ത്രണ്ടോടെ ഉപ്പളയിലാണ് സംഭവം. അഞ്ചു ദിവസം മുന്‍പ് പിറന്ന ആണ്‍കുഞ്ഞിനെ ഓട്ടോറിക്ഷയില്‍ എത്തിയ സീത പത്തോടി പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. പുഴക്കരയില്‍ ഒരു സ്ത്രീ സംശായാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
അപ്പോഴേക്കും കുട്ടിയെ പുഴയിലെറിഞ്ഞിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: