തിരുവനന്തപുരം: കാക്കിക്കുള്ളിലെ കവികളെയും എഴുത്തുകാരെയും കണ്ടെത്താന്‍ പോലീസുകാര്‍ തന്നെ മുന്നിട്ടിറങ്ങുന്നു. പോലീസിലെ എഴുത്തുകാരുടെ സംഗമം സംഘടിപ്പിക്കുന്നു.
കേരള പോലീസ് അസോസിയേഷന്റെ മുഖപത്രമായ കാവല്‍ കൈരളിയുടെ ആഭിമുഖ്യത്തിലാണ് സംഗമം. ഈ മാസം 29, 30 തിയതികളില്‍ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ സംഘടിപ്പിക്കുന്ന സാഹിത്യക്യാമ്പിാണ് കേരളത്തിലെ സര്‍ഗധനരായ പോലീസുദ്യോഗസ്ഥരുടെ കൂട്ടായ്മക്ക് വേദിയാകുന്നത്.
ക്യാമ്പ് ഡി. ബാബുപോള്‍ ഉദ്ഘാടനം ചെയ്യും. സര്‍ഗാത്മകതയും ആവിഷ്ക്കാര സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ പ്രഭാഷണം നടക്കും. മാധ്യമ പ്രവര്‍ത്തകനായ എം.ജി. രാധാകൃഷ്ണന്, കിളിമാനൂര്‍ മധു, എന്നിവര്‍ പങ്കെടുക്കും. എഴുത്തും ചിന്തയും എന്ന വിഷയത്തില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്, പ്രഭാവര്‍മ്മ, എഴുമറ്രൂര്‍ രാജരാജവര്‍മ്മ എന്നിവര്‍ പങ്കെടുക്കും.
കഥയുടെ രസതന്ത്രം എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ബി. മുരളി, ജി.ആര്. ഇന്ദുഗോപന്, വി.ജെ. ജെയിംസ്, എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനം ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മത്സര വിജയികള്‍ക്ക് മന്ത്രി പുരസ്ക്കാരങ്ങള്‍ നല്‍കും. എഡിജിപി ഡോ. ബി. സന്ധ്യ, ബാലുകിരിയത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: