വാരാണസി: സ്വച്ഛ് ഭാരത് പദ്ധതിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതല്‍ പ്രമുഖരെ ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്തു. എംപിയെന്ന നിലയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി തിരഞ്ഞെടുത്ത മണ്ഡലമായ വാരാണസിയില്‍ സദ്ഭരണ ദിനമായ വ്യാഴാഴ്ച സേവന-ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനെത്തിയതാണ് പ്രധാനമന്ത്രി. രണ്ടുമാസത്തിനുമുമ്പും പ്രധാനമന്ത്രി മണ്ഡലം സന്ദര്‍ശിച്ചിരുന്നു.
സ്വച്ഛ് ഭാരത് പദ്ധതിയിലേക്ക് കൂടുതല്‍ പേരെ നാമനിര്‍ദ്ദേശം ചെയ്യുന്നതായി പ്രധാനമന്ത്രി അറിയിച്ചു. നാഗാലാന്റ് ഗവര്‍ണര്‍ പി.ബി.ആചാര്യ, കിരണ്‍ ബേദി, സൊനാല്‍ മാന്‍സിങ്ങ്, ഹാസ്യതാരം കപില്‍ ശര്‍മ്മ, സൗരവ് ഗാംഗുലി, രാമോജി റാവു, അരുണ്‍ പുരി, ഐസിഎഐ മുംബൈയിലെ ഡബ്ബാവാല എന്നിങ്ങനെ വ്യക്തികളെയും സംഘടനകളെയും പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്തു.
വാരാണസിയിലേക്ക് പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രിയെ ബബത്പുര് വിമാനത്താവളത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, സംസ്ഥാന മന്ത്രിമാരായ അഹമ്മദ് ഹസ്സന് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: