കൊച്ചി: മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിക്കും സ്വാതന്ത്ര്യസമര സേനാനി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപകന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയ്ക്കും ഭാരതരത്നം നല്കുവാന് തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ഭാരത് വികാസ് പരിഷത് സ്വാഗതം ചെയ്തു.
രാജ്യത്തെ പ്രശസ്തിയിലേക്ക് നയിച്ച്, ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഭാരതത്തിന് അംഗീകാരം നേടിത്തന്ന വ്യക്തിത്വമാണ് വാജ്പേയി.
രാജ്യകാര്യങ്ങളും ജനങ്ങളുടെ ഉന്നമനവും മാത്രം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ച് സകലജനങ്ങളുടേയും ആദരം പിടിച്ചുപറ്റുവാന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനു കഴിഞ്ഞു. രാജ്യത്തെ ആണവശക്തിയായി ഉയര്‍ത്തിയപ്പോഴും പാക്കിസ്ഥാനുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹം അങ്ങേയറ്റം പ്രയത്നിച്ചിരുന്നു.
വിദ്യാഭ്യാസത്തിന്റെ മഹത്വം എന്തെന്ന് ലോകത്തിന് മനസ്സിലാക്കിക്കൊടുത്ത മഹാപ്രതിഭയായിരുന്നു മദന്‍ മോഹന്‍ മാളവ്യ. ആധുനിക വിദ്യാഭ്യാസം ലോകത്ത് ഇന്നത്തെ നിലയില്‍ എത്തുന്നതിന് എത്രയോ മുമ്പ് ഇതിന്റെ ആവശ്യം ലോകത്തിന് മനസ്സിലാക്കി കൊടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് ഭാരത് വികാസ് പരിഷത് ദേശീയ സെക്രട്ടറി കെ.പി. ഹരിഹരകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: