ന്യൂദല്‍ഹി: ദല്‍ഹിയില്‍ വനിത ഡോക്ടര്‍ക്കു നേരെ ആസിഡ് ആക്രമണം. ദല്‍ഹിയിലെ രജൗരി ഗാര്ഡന് മാര്‍ക്കറ്റില്‍ പട്ടാപകലാണ് സംഭവം നടന്നത്.
സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന 30കാരിയ്ക്ക് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തുകയായിരുന്നു. ഇവര്‍ തുണികൊണ്ട് മുഖം മറിച്ചിരുന്നു.
ബൈക്കില്‍ പിന്നിലിരുന്ന ആളാണ് ആക്രമണം നടത്തിയത്. എന്നാല്‍ ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.
ആക്രമണ ദൃശ്യങ്ങള്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പരിക്കേറ്റ യുവതി വളരെ നേരം റോഡില്‍ നിന്ന് സഹായത്തിനായി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.
യുവതിയെ സഹായിക്കാന്‍ നാട്ടുകാരാരും മുന്നോട്ടുവന്നില്ല. ആക്രമണത്തില്‍ മുഖത്തിന്റെ വലതു ഭാഗത്ത് ഗുരുതമായി പൊള്ളലേറ്റ ഹരിനഗര്‍ സ്വദേശിയായ വനിതാ ഡോക്ടറെ എയിംസില്‍ അത്യാവിഭാഗത്തില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: