കോട്ടയം: ജനാധിപത്യ സംവിധാനത്തിന് ശക്തി പകരുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് മനസിലാക്കി വികസന താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനനന്മയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാന മാധ്യമ അവാര്‍ഡ്ദാനം കോട്ടയത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സെന്‍സേഷണല്‍ വാര്‍ത്തകള്‍ തേടിപ്പോകുന്ന മാധ്യമങ്ങള്‍ കേരളത്തിന്റെ വികസന മേഖലകളിലെ നല്ല മാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ശ്രദ്ധ നേടിയ കുടുംബശ്രീ, ആശ്രയ, സ്റ്റുഡന്റ് പോലീസ് തുടങ്ങിയ പദ്ധതികള്‍ സമൂഹത്തില്‍ ഉണ്ടാക്കിയ ഗുണകരമായ മാറ്റങ്ങള്‍ മാധ്യമങ്ങള്‍ കാണാതെ പോകരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മാധ്യമങ്ങളില്‍നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന വിമര്‍ശനങ്ങളും മാധ്യമറിപ്പോര്‍ട്ടുകളും സര്‍ക്കാരിന്റെ വഴികാട്ടിയാണെന്നും വിമര്‍ശനങ്ങളെ ആദരിക്കുന്നുവെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ നയരൂപീകരണത്തിലും ജനഹിതമനുസരിച്ച് അതില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും മാധ്യമ റിപ്പോര്‍ട്ടുകള്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ദൃശ്യമാധ്യമങ്ങള്‍ മത്സരിക്കുന്നതിനിടയില്‍ സത്യസ്ഥിതി മനസിലാക്കി റിപ്പോര്‍ട്ട് ചെയ്യണം. ദൃശ്യ- മാധ്യമ പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്ത് ഒരു പെരുമാറ്റച്ചട്ടം സ്വയം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അച്ചടി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ക്ഷേമസംരക്ഷണ സൗകര്യങ്ങള്‍ ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മാധ്യമരംഗത്തെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ വിലയിരുത്തിയതിനുശേഷമാണ് അവാര്‍ഡുകള്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ സ്മരണിക പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ സ്വാഗതമാശംസിച്ച ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി അവാര്‍ഡ് ജേതാക്കളെ സദസ്സിന് പരിചയപ്പെടുത്തി. അവാര്‍ഡ് ജേതാക്കളായ ജി. ജയചന്ദ്രന്, ആര്. കൃഷ്ണരാജ്, സമീര്‍ എ. ഹമീദ്, കെ.ആര്. ഗോപീകൃഷ്ണന്, ഫൗസിയ മുസ്തഫ, ഷാജു കെ.വി, ഷാനി പി.ടി, ഷെഫീക്ക് ഖാന് എന്നിവര്‍ക്ക് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരങ്ങളും ജൂറിയുടെ പ്രതേ്യക പരാമര്‍ശത്തിന് പാത്രമായ ശരത്ചന്ദ്രന്, വീണ ജോര്‍ജ് എന്നിവര്‍ക്ക് 15,000 രൂപയും പ്രശസ്തി പത്രവും ഫലകവം അടങ്ങുന്ന പുരസ്കാരവും മുഖ്യമന്ത്രി ചടങ്ങില്‍ സമ്മാനിച്ചു.
ഡിസി ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുനിസിപ്പല്‍ ചെയര്മാന് കെ.ആര്.ജി വാര്യര്‍, കൗണ്‍സിലര്‍ സിന്‍സി പാറേല്‍, കേരള മീഡിയ അക്കാദമി വൈസ് ചെയര്മാന് കെ.സി. രാജഗോപാല്‍, ഐ.&പി.ആര്.ഡി അഡീഷണല്‍ ഡയറക്ടര്‍ സി. രമേശ്കുമാര്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്. മനോജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ സി. ആര്. രാജ്മോഹന്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: