മാടപ്പള്ളി: മാടപ്പള്ളി ഭഗവതീക്ഷേത്രത്തിലെ രുഗ്മിണീസ്വയംവര ദിവസമായ 25ന് ഉച്ചയ്ക്ക് 2.30ന് രുഗ്മിണിയുടെ സ്വയംവരത്തോടൊപ്പം തന്നെ രുഗ്മിണിയായെത്തുന്ന അമര വെള്ളാപ്പാട്ട് പരേതനായ വി.ആര്. ബാലകൃഷ്ണന്റെ പുത്രിയായ സിനി ബാലകൃഷ്ണനാണ് മംഗല്യഭാഗ്യം ഒരുങ്ങുന്നത്. പത്തനംതിട്ട പുല്ലാട് ശാസ്താപുറത്ത് അജയകുമാറാണ് വരന്. ദേവസ്വത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്ത്വത്തിലാണ് വിവാഹം. ശേഷം സ്വയംവരസദ്യയും നടക്കും.
ക്ഷേത്രങ്ങള്‍ ആരാധനയ്ക്കുവേണ്ടി മാത്രമല്ല, സാമൂഹികമായ ഉന്നമനത്തനുവേണ്ടി കൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ക്ഷേത്രഭരണസമിതി നടത്തുന്നത്. പെന്ഷന് പദ്ധതി, ചികിത്സാ സഹായ പദ്ധതി, വിവാഹ ധനസഹായം കൂടാതെ മറ്റു ക്ഷേമപദ്ധതികളും ദേവസ്വം നടത്തിവരുന്നു. ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തുക എന്നത് പുതിയ ഒരു സംരംഭമാണ്. ഭായിവില് ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ഭരണസമിതിയുടെ ഉദ്ദേശ്യം. സപ്താഹയജ്ഞം 27ന് അവഭൃഥസ്നാനത്തോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: