പൊന്‍കുന്നം: ആത്മബോധിനി നിര്വ്വഹണകേന്ദ്രത്തിന്റെ ഔപചാരിക പ്രവര്‍ത്തന ഉദ്ഘാടനം 25ന് 3 മണിക്ക് പനമറ്റം ശ്രീഭഗവതീ ക്ഷേത്രം ഹാളില്‍ നടക്കും. ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സദ്സ്വരൂപാനന്ദസരസ്വതി ഭദ്രദീപം തെളിയിക്കും. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. കരുണാകരന് നായര്‍ സംസാരിക്കും. 2ന് പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ നിര്‍വ്വഹിക്കും. സനാതന ധര്‍മ്മം കാലിക പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണവും നടക്കും. പ്രഭാഷണ പരമ്പരയുടെ ഭാഗമായി ജനുവരി 13ന് വൈകുന്നേരം 6ന് പനമറ്റം ശ്രീഭഗവതി ക്ഷേത്രം ഹാളില്‍ ഭാരതീയ പൈതൃകം എന്ന വിഷയത്തില്‍ ഡോ. എന്‍. ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തും.
ഫെബ്രുവരി 4ന് വൈകുന്നേരം 6.30ന് ആചാരങ്ങളിലെ ശാസ്ത്രീയത എന്ന വിഷയത്തില്‍ ഡോ. ശ്രീനാഥ് കാരയാട്ടിന്റെ പ്രഭാഷണം ഇളംങ്ങുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രാങ്കണത്തില്‍ നടക്കും. ഫെബ്രുവരി 8ന് വൈകുന്നേരം 6.30ന് ഈശ്വരദര്‍ശനം എന്ന വിഷയത്തില്‍ സ്വാമി ഉദിത്ചൈതന്യയുടെ പ്രഭാഷണം ഇളങ്ങുളം ശ്രീധര്മ്മക്ഷേത്രാങ്കണത്തില് നടക്കുമെന്ന് സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി, പി.എസ്. സുരേഷ്, എം.എസ്. ശ്രീധരന് നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: