കോതമംഗലം: പട്ടികജാതി സമൂഹത്തിന് തൊട്ടുതാഴെയായി വരുന്ന ഒഇസി ജനവിഭാത്തിന് എസ്സി/എസ്ടി മാതൃകയില്‍ പ്രത്യേക ഭവന പദ്ധതി പഞ്ചായത്ത്, മുനിസിപ്പല്‍ കോര്പ്പറേഷന് മേഖലയില്‍ ആരംഭിക്കണമെന്ന് ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന കമ്മറ്റി നിവേദനത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പിന്നോക്ക ക്ഷേമവകുപ്പിന്റെ മധ്യമേഖല ഓഫീസ് ഉദ്ഘാടനത്തിനെത്തിയ പട്ടികജാതി വകുപ്പ് മന്ത്രി എ.പി.അനില്‍കുമാറിനെയും എക്സൈസ് തുറമുഖ വകുപ്പ് മന്ത്രി കെ.ബാബുവിനെയും സന്ദര്‍ശിച്ച് സംഘടനയുടെ വൈസ് പ്രസിഡന്റ് എന്‍.കെ.അശോകന് നിവേദനം നല്കി. സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഒഇസി ഗ്രാന്റ് ലഭ്യമാക്കുക, എസ്സി/എസ്ടി പ്രമോട്ടര്‍ മാതൃകയില്‍ ഒഇസി പ്രമോട്ടര്‍മാരെ നിയമിക്കുക, ഒഇസി ആനുകൂല്യത്തിന് 6ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി എടുത്ത് മാറ്റി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാന്റ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: