കൊച്ചി: ഭാരതീയം സാംസ്കാരികോല്‍സവത്തിലെ നാലാം ദിനം ഒഡിസിയില്‍ നിന്നുള്ള കലാകാരന്മാര് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ആനന്ദസാഗരത്തിലാറാടിക്കുകയായിരുന്നു. ഒഡീസിയില്‍ നിന്നുള്ള ഗുരു മനോരഞ്ജന്‍ പ്രധാനും 12 അംഗ സംഘവുമാണ് നയനമനോഹരമായ നൃത്തച്ചുവടുകളുമായി കാണികളെ ആകര്‍ഷിച്ചത്. കേന്ദ്രസംഗീത നാടക അക്കാദമി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എട്ടു ക്ലാസിക്കല്‍ കലാരൂപങ്ങളില്‍ ഒന്നാണ് ഒഡിസി നൃത്തം. ഒഡീഷയുടെ സാംസ്കാരിക മൂല്യങ്ങളില്‍ അധിഷ്ഠിതമായി രൂപപ്പെടുത്തിയിട്ടുള്ള ഈ കലാരൂപം കൊണാര്‍ക്ക്, പുരി, ഭുവനേശ്വര്‍ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. രണ്ടുമണിക്കൂറോളം നീണ്ട നൃത്തവിരുന്നില്‍ പുരാണങ്ങളില്‍ നിന്നുള്ള കഥാസന്ദര്‍ഭങ്ങളുടെ അവതരണമായിരുന്നു.
ഞായറാഴ്ച ഭാരതീയം സന്ദര്‍ശിച്ചത് റെക്കോഡ് ജനക്കൂട്ടമാണ്. പന്തീരായിരത്തോളം പേരാണ് ഭാരതീയം വേദിയിലേക്ക് ഒഴുകിയെത്തിയത്. അമ്യൂസ്മെന്റ് തീമുകളും പൂര്‍ണമായി സജ്ജമായതോടെ കുട്ടികള്‍ ഉള്‍പ്പടെയുള്ള കുടുംബസദസുകളുടെ ആകര്‍ഷണമായി മാറുകയാണ് ഭാരതീയം. കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ജി.സി.ഡി.എ. റിക്രിയേഷന്‍ ക്ലബ് സംഘടിപ്പിക്കുന്ന ഭാരതീയം സാംസ്കാരികോല്‍സവത്തിലെ പവലിയനുകളും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
ഇന്നത്തെ കലാസന്ധ്യയില്‍ നീന പ്രസാദും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടവും മധു നടരാജ് കിരണ്‍ അവതരിപ്പിക്കുന്ന കഥകും അരങ്ങേറും. വൈകീട്ട് നടി കെ.പി.എ.സി. ലളിത, ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം, കളമേശേരി നഗരസഭാധ്യക്ഷന്‍ ജമാല്‍ മണക്കാടന് എന്നിവര്‍ അതിഥികളായെത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: