കൊല്ലം: കമ്പ്യൂട്ടറും അനുബന്ധസ്ഥാപനങ്ങളും വാങ്ങിയതിന്റെ പണം നല്കാതിരിക്കാന് സ്ഥാപന ഉടമയെ പലിശക്കാരനാക്കി അപമാനിക്കാന്‍ ശ്രമം നടക്കുന്നതായി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഡോ.കെ.രാമഭദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈപാര്ടെക് എന്ന സ്ഥാപനത്തിന്റെ ഉടമ ഗിരീഷ് കുമാറിനെതിരെയാണ് നീക്കം നടക്കുന്നത്.
ശൂരനാട് സ്വദേശിയായ ജിഥിന്ദേവ് 2012 ജൂണ്‍ മുതല്‍ 2013 മാര്‍ച്ചുവരെ കമ്പ്യൂട്ടറും മറ്റ് അനുബന്ധസാമഗ്രികളും വാങ്ങിയ ഇനത്തില്‍ തനിക്ക് 1174000 രൂപ നല്‍കാനുണ്ടായിരുന്നുവെന്ന് ഗിരീഷ് പറഞ്ഞു. പണം ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കുന്നതുവരെ ജിഥിന്റെ വസ്തു ഈടായി വെക്കാമെന്നും ബിസിനസ് ട്രാന്സാക്ഷന് പ്രകാരം തുക തിരികെ നല്കുമ്പോള് വസ്തു റിലീസ് ചെയ്തുകൊള്ളാമെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ഇടക്കാല പരിഹാരം എന്ന നിലയില്‍ ബാങ്കില്‍ 85 ലക്ഷം രൂപയ്ക്ക് ഈടു വച്ചിട്ടുള്ള ഗിരീഷിന്റെ വസ്തുവിന്റെ കൂടെ ഈ വസ്തുവും കൂട്ടിചേര്‍ത്തു.
ചെക്കുകള്‍ ബാങ്കില്‍ ഹാജരാക്കിയപ്പോള്‍ ഡിസോര്‍ഡര്‍ മെമ്മോയാണ് ലഭിച്ചതെന്നും ഗിരീഷ് പറഞ്ഞു. അതേസമയം ജിഥിന് കൊല്ലം റൂറല്‍ എസ്പിക്ക് തനിക്കെതിരെ പരാതി നല്‍കുകയായിരുന്നു. പലിശ വാങ്ങിയെന്നും ഭീഷണിപ്പെടുത്തി ബാങ്കില്‍ വസ്തു പണയമായി വെയ്പ്പിച്ചു എന്നുമാണ് പരാതിയെന്ന് ഗിരീഷ് പറയുന്നു.
ഇതു സംബന്ധിച്ച് പത്രവാര്‍ത്തകള്‍ വഴി തന്നെയും തന്റെ വ്യാവസായ സ്ഥാപനത്തെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും ഗിരീഷ് പറഞ്ഞു. പത്രസമ്മേളനത്തില്‍ മര്‍ച്ചന്റ്സ് അസോസിയേഷന് നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: