കൊട്ടാരക്കര: യാത്രക്കാരിക്ക് കളഞ്ഞുകിട്ടിയ പാദസരം കെഎസ്ആര്‍ടിസി എന്‍ക്വയറി കൗണ്ടറില്‍ ഇരുന്ന ജീവനക്കാരന് മുക്കിയതായി ആക്ഷേപം. കണ്ടക്ടര്‍ ഷാജിക്കെതിരെയാണ് പരാതി. കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഈ മാസം ഒമ്പതിന് ഓടനാവട്ടം സ്വദേശിയായ ഷബീബക്ക് ബസ് സ്റ്റാന്‍ഡില്‍ നിന്നും രണ്ടു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണ പാദസരം കളഞ്ഞ് കിട്ടി. ഇത് എന്‍ക്വറി കൗണ്ടറില്‍ ഇരുന്ന ഷാജിയുടെ കൈവശം ഉടമസ്ഥന് എത്തുമ്പോള്‍ തിരികെ നല്കാന് ഏല്പിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാദസരം ലഭിച്ചത് സംബന്ധിച്ച് മാധ്യമങ്ങളില്‍ അറിയിപ്പൊന്നും കാണാത്തതുകൊണ്ട് ഷബീബ തിരക്കിയപ്പോഴാണ് ഉടമസ്ഥന് സാധനം കൈമാറിയില്ലെന്ന് അറിയുന്നത്. ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരന് പ്രതാപന്റെ മകളുടെ കാലില്‍ നിന്ന് നഷ്ടപെട്ടതായിരുന്നു പാദസരം. ഇദ്ദേഹം ആവശ്യപെട്ടെങ്കിലും പാദസരം തിരികെ നല്കാന് ഇയാള്‍ തയ്യാറായില്ല. തുടര്‍ന്നായിരുന്നു അന്വേഷണം. അന്വേഷണത്തില്‍ സംഭവം സത്യമാെണന്ന് ബോധ്യപെട്ടതായും ജീവനക്കാരനെതിരെ നടപടിയെടുക്കമെന്നും എടിഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: