കൊട്ടാരക്കര: പട്ടാപകല്‍ വീടിന്റെ പൂട്ട് തകര്‍ത്ത് 35 പവന് അപഹരിച്ചു. ഇഞ്ചക്കാട് മുല്ലമുക്ക് ഫീല്ഡ്വ്യൂവില് ജോണ്‍കുട്ടിയുടെ വീട്ടില്‍ ഇന്നലെ ഉച്ചയേടെയാണ് സംഭവം.വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പ് മുറിയുടെ വാതില്‍ തകര്‍ത്ത് അലമാരി കുത്തിതുറന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിച്ചത്. തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ആറ് മാല,ആറ് വള, അഞ്ച് മോതിരം, അഞ്ച് ജോഡി കമ്മല്‍ എന്നിവയാണ് മോഷ്ടിച്ചത്. ജോണ്‍കുട്ടിയും ഭാര്യമേരിയും രാവിലെ 11 മണിക്ക് കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സക്കായി പോയിരുന്നു. വൈകിട്ട് 5 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഉടന്‍ തന്നെ അയല്‍ക്കാരെയും പോലിസിനെയും വിവരം അറിയിച്ചു. പ്രവാസിയായ ജോണ്‍കുട്ടിയും ഭാര്യമേരിയും പത്ത് വര്‍ഷത്തോളമായി ഇവിടെ സ്ഥിരതാമസമാക്കിയിട്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. കൊട്ടാരക്കരയില്‍ പകല്‍ വീടിന്റെ വാതില്‍ തകര്‍ത്തുള്ള മോഷണങ്ങള്‍ പെരുകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: