ന്യൂദല്‍ഹി: അമീര്ഖാന് നായകനായ പുതിയസിനിമ പി കെ-യ്ക്കെതിരെ പോലീസില്‍ പരാതി. ചിത്രത്തിലെ പരാമര്‍ശങ്ങളും ദൃശ്യങ്ങളും ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാണിച്ചാണ് വിലക്ക് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി.
ചിത്രത്തില്‍ പരമശിവന്റെ വേഷത്തിലുള്ള കഥാപാത്രം അമീര്‍ ഖാന് അഭിനയിക്കുന്ന ഭീകരവാദിയായ കഥാപാത്രത്തെ ഭയന്ന് ഓടുന്നതും ക്ഷേത്രത്തില്‍ പോകുന്നത് ഭീരുക്കളാണെന്നു പരാമര്ശിക്കുന്നതുമുള്പ്പെടെയുള്ള കാര്യങ്ങളാണ് പരാതിക്കാര്‍ സിനിമയ്ക്കെതിരേ ഉയര്‍ത്തുന്നത്.
അമീര്ഖാന് മുഖ്യകഥാപാത്രമായ സിനിമയുടെ അണിയറ പ്രവര്‍ത്തകരായ രാജ്കുമാര് ഹിറാനി,വിധു വിനോദ് ചോപ്ര തുടങ്ങിയവര്ക്കെതിരോയണ് പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്.
അതിനിടെ,സോഷ്യല്‍ മീഡിയയില്‍ അമീര്‍ഖാനെതിരെ കടുത്ത വിമര്‍ശനങ്ങളാണുയരുന്നത്. പരമശിവനെ മോശമായി ചിത്രീകരിക്കുന്നതിലൂടെ ഹിന്ദുവികാരത്തെ അവഹേളിക്കാന്‍ കൂട്ടുനില്‍ക്കുന്ന അമീര്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയാല്‍ ഒപ്പംനില്ക്കുമോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: