കൊച്ചി: കണ്‍സോര്‍ഷ്യം ഓഫ് കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനീസ് ഇന്‍ കേരള ജനുവരി ഏഴിന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്താനിരുന്ന മാര്‍ച്ചും ധര്‍ണ്ണയും താത്കാലികമായി മാറ്റി. 2013-14 ബജറ്റില്‍ പത്ത് ജില്ലകളിലെ ഉത്പാദക കമ്പനികള്‍ക്ക് നല്‍കാമെന്നു പ്രഖ്യാപിച്ച 15 കോടി രൂപ ഉടന്‍ നല്‍കുക, നീര ടാപ്പിംഗ് ലൈസന്‍സിന് എക്സൈസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്കിയ മുഴുവന്‍ ഫെഡറേഷനുകള്‍ക്കും ലൈസന്‍സ് നല്‍കുക, പച്ചത്തേങ്ങയ്ക്ക് 35 രൂപ താങ്ങുവില തീരുമാനിക്കുകയും സംഭരണാധികാരം ഫെഡറേഷനുകള്‍ക്കും കമ്പനികള്‍ക്കും നല്‍കുകയും ചെയ്യുക, നീര ലൈസന്‍സ് പുതുക്കുന്നതിനുള്ള സര്‍ക്കാര്‍ തടസ്സം നീക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും നടത്താന്‍ ഉദ്ദേശിച്ചിരുന്നത്.
അപേക്ഷിച്ച എല്ലാ ഫെഡറേഷനുകള്‍ക്കും ലൈസന്‍സ് നല്കാന് തീരുമാനിക്കുകയും, ലൈസന്‍സ് പുതുക്കുന്നതിലുള്ള തടസ്സങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുകയും ബാക്കി എല്ലാ പരാതികള്‍ക്കും ഉടന്‍ പരിഹാരം നല്‍കും എന്ന ഉറപ്പിന്റെയും അടിസ്ഥാനത്തില്‍ ധര്‍ണ്ണ താത്കാലികമായി മാറ്റിവെച്ചതായി കണ്‍സോര്‍ഷ്യം ചെയര്മാന് ഷാജഹാന് കാഞ്ഞിരവിള, സെക്രട്ടറി നാസ്സര്‍ പൊന്നാട്, വൈസ് ചെയര്മാന് സണ്ണി ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: