ജോധ്പൂര്‍: ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാനായില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. പ്രതിപക്ഷ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
അഞ്ചുവര്‍ഷത്തേക്കാണ് എനിക്ക് അധികാരം നല്‍കിയിരിക്കുന്നത്. അല്ലാതെ ഒരുവര്ഷത്തേക്കല്ല. അവശേഷിക്കുന്ന കാലയളവില്‍ ഒന്നും ചെയ്യാനായില്ലെങ്കില്‍ രാജിവെച്ചൊഴിയും, കന്‍കനി ഗ്രാമത്തിലെ വൈദ്യുത പദ്ധതിക്കു തറക്കല്ലിട്ടശേഷം വസുന്ധര രാജെ പറഞ്ഞു.
ഭരണത്തില്‍ വെറും 151 ദിവസം മാത്രമേ ഞാന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളു. ഒരുവര്‍ഷംപോലും തികച്ചിട്ടില്ല.ഈ കാലയളവുകൊണ്ട് വലുതായൊന്നും ചെയ്യാന്‍ സാധിക്കില്ല. എന്നിട്ടും ജലം, ഊര്‍ജം, റോഡ്, ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസ രംഗങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ബിജെപിക്ക് തുടര്‍ ജയങ്ങള്‍ സമ്മാനിച്ച സമ്മതിദായകരോട് നന്ദി അറിയിച്ച വസുന്ധര രാജെ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സമാന പിന്തുണ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: