കോട്ടയം: മൂലേടം റെയില്‍വേ മേല്‍പ്പാലത്തിലെ അന്യായമായ ടോള്‍ പിരിവിനെതിരെ ബിജെപി സമരം ശക്തമാക്കുന്നു. മേല്‍പ്പാലത്തിന്റെ പണി ആരംഭിച്ച സമയത്ത് ഗതാഗതമന്ത്രിയും സ്ഥലം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ടോള്‍ പരിക്കില്ലെന്ന് നല്കിയ ഉറപ്പ് ഇപ്പോള്‍ ലംഘിച്ചിരിക്കുകയാണെന്ന് നിയോജകമണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. മൂലേടം മേല്‍പ്പാലം ടോള്‍ പിരിവിനെതിരെ ടോള്‍ വിരുദ്ധ കോര്‍ കമ്മറ്റിയും രൂപീകരിച്ചു. ഭരണ മന്ത്രിമാരും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും കോടികള്‍ കോഴയായി കരാറുകാരില്‍ നിന്നും കൈപ്പറ്റിയിരിക്കുന്നതിനാലാണ് അധികൃതര്‍ ടോള്‍ പിരിവില്‍ നിന്നും പിന്മാറാന് തയ്യാറാകാത്തതെന്നും യോഗം കുറ്റപ്പെടുത്തി. ടോള്‍ പിരിക്കാന്‍ തീരുമാനിച്ചതുമുതല്‍ ബിജെപി നിരന്തരം സമരത്തില്‍ ഏര്‍പ്പെടുകയും പ്രതിഷേധ സൂചകമായി നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുബാഷ് നിരാഹാര സമരം നടത്തുകയും ചെയ്തിരുന്നു.
സംസ്ഥാന കമ്മറ്റിയംഗം പി.കെ. രവീന്ദ്രന് കണ്‍വീനറായ മൂലേടം മേല്‍പ്പാലം ടോള്‍ വിരുദ്ധ കമ്മറ്റിയില്‍ സി.എന്‍. സുഭാഷ്, കെ.യു. ശാന്തകുമാര്‍, ടി.എന്‍. ഹരികുമാര്‍, എസ്. രതീഷ്, കുസുമാലയം ബാലകൃഷ്ണന്, പി.ജെ. ഹരികുമാര്‍, ബിനു ആര്. വാര്യര്‍, ബിജു ശ്രീധര്‍, ഡി.എല്‍. ഗോപി, അഡ്വ. പി. രാജേഷ്, കെ.എല്‍. സജീവന്, ഡോ. ഇ.കെ. വിജയകുമാര്‍, ഡി. ഹരിനാരായണന്, വി.പി. മുകേഷ്, ഷാജി തൈച്ചിറ, അരുണ്‍, അഡ്വ. ശ്രീനിവാസ് പൈ, നാസര്‍ റാവുത്തര്‍, കെ.ആര്. ശശി, ടി.ആര്. സുഗുണന് രമേശ് കല്ലില്‍, രാജേഷ് ചെറിയമഠം, സന്തോഷ് പനച്ചിക്കാട്, ജോമോന്, കെ.എസ്. ഗോപന്, ബിനു പുള്ളിവേലില്‍, സുമ മുകുന്ദന്, സുജാതാ സദന്, അനിതാ മോഹന്‍, ജയശ്രീ പ്രസന്നന്, ജയടീച്ചര്‍, വിജയലക്ഷ്മി നാരായണന്, ആര്. രാജു തുടങ്ങിയവരെ അംഗങ്ങളായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: