കൊച്ചി: ഫാക്ടിന് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപ്ലോയീസ് ഓര്ഗനൈസേഷന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് നിവേദനം നല്കി.
യൂറിയ, അമോണിയാ പ്ലാന്റുകള്‍ അനുവദിക്കുക, എല്‍എന്‍ജി, ദേശീയ നിലവാരത്തില്‍ കോമ്പന്‍സേഷനുവേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നേതൃത്വത്തില്‍ നേതാക്കളായ എ.എന്‍. രാധാകൃഷ്ണന്, എന്‍.പി. ശങ്കരന്‍കുട്ടി, എഫ്ഇഒ (ബിഎംഎസ്) നേതാക്കളായ എം.ജി. ശിവശങ്കരന്, ആര്. സജികുമാര്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: