പാലക്കാട്: സിമന്റിന്റെ അന്യായമായ വിലവര്‍ധനവിനെതിരെ ലൈസന്‍സ്ഡ് എഞ്ചിനീയേഴ്സ് ആന്റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് മലബാര്‍ സിമന്‍സിനു മുന്നിലേക്ക് 30ന് മാര്‍ച്ച് നടത്തുന്നു. ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്ന സിമന്റ്മേഖലയില് സാധാരണക്കാര്‍ക്ക് താങ്ങാവേണ്ട മലബാര്‍ സിമന്റ്സ് വില കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തുന്നതെന്ന് ലെന്‍സ്ഫെഡ് സംസ്ഥാന പി ആര് ഒ ആര് കെ. മണിശങ്കര്‍ അറിയിച്ചു.
സ്വകാര്യസിമന്റുത്പാതക കമ്പനികള്‍ വില വര്‍ധിപ്പിച്ചപ്പോള്‍ തമിഴ്നാട് ഗവണ്മെന്റ് അമ്മ സി മന്റ്സിന്റെ വില 190 രൂപയാക്കി കുറച്ച് വിലപിടിച്ചു നിര്ത്തിയകാര്യവും അവര്‍ അനുസ്മരിച്ചു. 160രൂപ മാത്രം ഉത്പാദനച്ചെലവുള്ള സിമന്റിന്റെ വില 400 രൂപക്കുമുകളിലെത്തിയിട്ടും കേരള സര്‍ക്കാര്‍ വിലനിയന്ത്രിക്കാത്തത് സാധാരണക്കാരോടുള്ള അദ്ദേഹം പറഞ്ഞു.
ഒരുചാക്ക് സിമന്റിന് 200 രൂപക്കു മുകളില്‍ ലാഭമുണ്ടാക്കുന്ന മലബാര്‍ സിമന്റ്സ് വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് 30ന് രാവിലെ 10ന് വാളയാര്‍ ജംഗ്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിച്ച് മലബാര്‍ സിമന്‍സിനു മുന്നില്‍ സമാപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ലെന്‍സ്ഫെഡ് പ്രസിഡന്റ് പി രമേഷ്, സെക്രട്ടറി ടി.പി ഉദയപ്രഭാകരന്‍, മനോജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: