തിരുവനന്തപുരം: മദ്യനയത്തില്‍ ഇളവ് വരുത്തിയെന്ന് കരുതി ധനമന്ത്രി കെ എം മാണിക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍നിന്ന് പിന്മാറില്ലെന്ന് ബാര്‍ ഉടമ ബിജു രമേശ്. മാത്രമല്ല ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ബിജു രമേശ് സ്വകാര്യമാധ്യമ ചാനലിനോട് പറഞ്ഞു.
മന്ത്രി മാണി മാത്രമല്ല പണം വാങ്ങിയിട്ടുള്ളത്. നാല് മന്ത്രിമാര്‍ പണം വാങ്ങിയ വിവരം വിജിലന്‍സിന് അറിയാം.
ശബ്ദരേഖ അടക്കമുള്ള ഇതിന്റെ തെളിവുകള്‍ വിജിലന്‍സിന് കൈമാറും. പത്ത് കോടിരൂപയ്ക്ക് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി മാണി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കേസിനു പോയാല്‍ അദ്ദേഹത്തിന് ഒരു പൈസപോലും കിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.
വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇളവ് വരുത്തിയിരുന്നു. ഞായറാഴ്ചയിലെ ഡ്രൈ ഡേ ഒഴിവാക്കുന്നത് അടക്കമുള്ള ഇളവുകളാണ് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: