ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലെ പ്രതികളായ അഞ്ച് സി.പി.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഈ മാസം 22ന് മുമ്പ് കീഴടങ്ങണമെന്ന് കോടതി. ആലപ്പുഴ സെഷന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.അന്നു തന്നെ ചോദ്യം ചെയ്ത് ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.
വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ലതീഷ്.ബി.ചന്ദ്രന്, സി.പി.എം കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും ഇപ്പോള്‍ അംഗവുമായ പി.സാബു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്, സി.പി.എം പ്രവര്‍ത്തകനായ പ്രമോദ് എന്നിവരോടാണ് തൃശൂരിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
കീഴടങ്ങാന്‍ സമയം അനുവദിച്ച സാഹചര്യത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യാന്‍ പൊലീസ് ശ്രമിക്കില്ല. നവംബര്‍ 27നാണ് ഇവരെ പ്രതികളാക്കി െ്രെകംബ്രാഞ്ച് എസ്.പി ആര്.കെ.ജയരാജ് ആലപ്പുഴ ഒന്നാംക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി.പി.എമ്മിലെ വിഭാഗീയതയാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: