തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കെ.ബി.ഗണേഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം. അഴിമതിയ്ക്ക് എതിരായ പോരാട്ടം ഗണേശ് ആരംഭിക്കേണ്ടത് യു.ഡി.എഫില്‍ നിന്നല്ല. എന്നാല്‍ എവിടെ നിന്നാണെന്ന് തങ്ങള്‍ പറയുന്നില്ലെന്നും വീക്ഷണം വ്യക്തമാക്കുന്നുണ്ട്.
അച്ഛന്റെ തുണയും സിനിമയിലെ മേല്‍വിലാസവും കൊണ്ട് മാത്രമായിരുന്നില്ല ഗണേശ് പത്തനാപുരത്ത് വിജയിച്ചത്. ആയിരക്കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരുടെ രാപകലില്ലാത്ത പ്രവര്‍ത്തനം കൂടിയുണ്ട് അതിന് പിന്നില്‍. ഗണേശിന് മന്ത്രിസ്ഥാനം നഷ്ടമായത് സ്വന്തം പ്രവര്‍ത്തികള്‍ കാരണമായിരുന്നു.
സിനിമയിലെ വേഷങ്ങള്‍ മാറുന്നത് പോലെ ലളിതമല്ല രാഷ്ട്രീയത്തിലെ വേഷങ്ങള്‍ മാറുന്നത് എന്ന താക്കീതുമുണ്ട്. മോങ്ങാനിരുന്ന അദ്ദേഹത്തിന്റെ തലയില്‍ വീണ തേങ്ങയായിരുന്നു പൊതുമരാമത്ത് വകുപ്പിനെതിരെയുള്ള ആരോപണങ്ങളെന്ന പരാമര്‍ശത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: