പാലക്കാട്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് പാലക്കാട്ടെത്തുന്നു. ദേശീയ അധ്യക്ഷനായ ശേഷമുള്ള അമിത് ഷായുടെ രണ്ടാമത്തെ കേരള സന്ദര്‍ശനവും കേരളത്തിലെ ആദ്യത്തെ പൊതുസമ്മേളനവുമാണ് പാലക്കാട് നടക്കുന്നത്. പാലക്കാട് ജില്ലയുടെ മഹാസമ്മേളനത്തിന്റെയും മെഗാ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റേയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും.
രാവിലെ 10 ന് റോഡ്മാര്‍ഗം കൊച്ചിയില്‍ നിന്നെത്തുന്ന അദ്ദേഹം മെഗാ അംഗത്വവിതരണം ടോപ് ഇന്‍ ടൗണ്‍ഹാളില്‍ രാവിലെ 10.30 ന് നിര്‍വഹിക്കും. സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മെമ്പര്‍ഷിപ്പ് ചാര്‍ജുള്ള നേതാക്കള്‍ എന്നിവരുടെ യോഗത്തിലും പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് സംസ്ഥാന ഭാരവാഹികളുടെ യോഗവും തുടര്‍ന്ന് വൈകുന്നേരം ആറിന് കോട്ടമൈതാനത്ത് പൊതുസമ്മേളനവും നടക്കും. കേരളത്തിന്റ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്. രാജയും യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: