തിരുവനന്തപുരം: സര്‍ക്കാര്‍ മുന്നോട്ടുവച്ച ഫോര്‍മുല ടയര്‍ കമ്പനികള്‍ അംഗീകരിച്ചതോടെ കര്‍ഷകര്‍ക്ക് റബറിനു കൂടുതല്‍ വില ലഭിക്കും. 12 ടയര്‍ കമ്പനികളുടെ മേധാവികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ.
അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കി റബര്‍ബോര്‍ഡ് എല്ലാ ദിവസവും റബറിന്റെ വില പ്രഖ്യാപിക്കും. ഈ വിലയോടൊപ്പം 20 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും അഞ്ചു ശതമാനം പര്‍ച്ചേസ് ടാക്സും ചേര്‍ത്ത് നിര്‍മാണ യൂണിറ്റുകളോ ഏജന്റുകളോ ഡീലര്‍മാരില്‍ നിന്ന് റബര്‍ വാങ്ങും. പര്‍ച്ചേസ് ടാക്സിന്റെ പകുതി സര്‍ക്കാര്‍ നിര്‍മാതാക്കള്‍ക്ക് മടക്കി നല്‍കും. ശേഷിക്കുന്ന പകുതി വാറ്റിന്റെ റീഫണ്ട് ക്ലെയിമായി കണക്കാക്കും.
കര്‍ഷകര്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന ആര്‍എസ്എസ് 4 ഗ്രേഡ് റബറിനാണ് ഇതു ബാധകമാകുക. നോട്ടിഫൈ ചെയ്യുന്ന തീയതിയായ 19 മുതല്‍ 2015 മാര്‍ച്ച് 31 വരെ പദ്ധതി പ്രാബല്യത്തിലുണ്ടാകും. ചീഫ് സെക്രട്ടറിയും റബര്‍ ബോര്‍ഡ് ചെയര്‍മാനും പദ്ധതിയുടെ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കും.
യോഗത്തില്‍ കമ്പനി പ്രതിനിധികള്‍ക്കു പുറമേ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ.സി. ജോസഫ്, റബര്‍ ബോര്‍ഡ് ചെയര്മാന് എ. ജയതിലക്, ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: