കൊച്ചി : ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കുന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി സമര്‍പ്പിച്ച ഹര്‍ജി തള്ളി. കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റീസ് സുരേന്ദ്രമോഹനാണ് ഹര്‍ജി തള്ളിയത്.
മദ്യനയം സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. ഈ തീരുമാനങ്ങളില്‍ ഡിവിഷന്‍ബെഞ്ച് പല ഹര്‍ജികളിലായി ഈ വിഷയത്തില്‍ ഇടപെടാത്ത സാഹചര്യത്തില്‍ സിംഗിള്‍ ബെഞ്ച് വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കെസിബിസി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
എന്നാല്‍ മദ്യനയത്തോടുള്ള സര്‍ക്കാരിന്റെ വിവേചനത്തില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് അധികാരം ഉണ്ട്. കോടതി ഉത്തരവിനെ പുനപരിശോദിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ കഴമ്പില്ലെന്നും ഹൈക്കോടതി സംഗിള്‍ ബെഞ്ച് തള്ളിക്കൊണ്ട് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: